നിങ്ങളുടെ കൈവശം ആന്‍ഡ്രോയിഡ് ഫോണാണോ ഉള്ളത്, എങ്കില്‍ പെട്ടെന്ന് തന്നെ ഈ ആപ് നീക്കം ചെയ്യുക; അല്ലെങ്കില്‍ പണി പാളും.ക്രാഫ്റ്റ്‌സാര്‍ട് കാര്‍ടൂണ്‍ ഫോടോ ടൂള്‍സ് (Craftsart Cartoon Photo Tools) എന്ന അപകടകരമായ ആപ് ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഈ ആപ് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് ഹാകര്‍മാര്‍ക് കൈമാറുകയായിരുന്നുവെന്ന് കണ്ടെത്തി. ഫോണ്‍ നമ്പർ , ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, നിങ്ങള്‍ തിരഞ്ഞ കാര്യങ്ങള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ എന്നിവ ഹാകര്‍മാര്‍ക്ക് കൈമാറിയിരുന്നതായാണ് റിപോര്‍ട്.
അതോടെയാണ് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. പക്ഷെ അതിന് മുൻപ് ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു. അതിനാല്‍ നിങ്ങളുടെ ഫോണിലും ഈ ആപ് ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം. ക്രാഫ്റ്റ് സ്റ്റാര്‍ട് കാര്‍ടൂണ്‍ ഫോടോ ടൂള്‍സ് ആപില്‍ ഫേസ് സ്റ്റീലര്‍ രൂപത്തില്‍ ഒരു ട്രോജന്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതിന്റെ സഹായത്തോടെ ഉപയോക്താക്കളെ വഞ്ചിക്കുകയോ, തട്ടിപ്പിന് വിധേയമാക്കുകയോ ചെയ്യാം.
ഈ ആപ് എങ്ങനെയാണ് ഡാറ്റ മോഷ്ടിക്കുന്നത്?
ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം, നിങ്ങളതിലേക്ക് കയറുമ്പോൾ ഫേസ്ബുകില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക് ലോഗിന്‍, പാസ് വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുകയാണെങ്കില്‍, ആപ്ലികേഷന്‍ നിങ്ങളെ ഒരു അജ്ഞാത റഷ്യന്‍ സെര്‍വറിലേക്ക് കൊണ്ടുപോകും. ഈ സെര്‍വര്‍ വഴി സ്വകാര്യ വിവരങ്ങളും പാസ് വേഡും ഹാക് ചെയ്യപ്പെടും.
ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അനുസരിച്ച്, ഈ ആപ് ഒരു ലക്ഷത്തിലധികം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അനേകം ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈലില്‍ നിന്ന് ആപ് ഡിലീറ്റ് ചെയ്ത ശേഷം ഫേസ്ബുകിന്റെ പാസ് വേഡ് മാറ്റണം. ഇല്ലെങ്കില്‍ പണി വീണ്ടും പാളും.
0 comments: