കിഡ്നിക്ക് തകരാറ് സംഭവിക്കുന്നു: വലിയ രീതിയില്‍ മരുന്നുകള്‍ കഴിക്കുന്നത് പ്രത്യേകിച്ചും, വേദന സംഹാരികൾ കഴിക്കുന്നത് കിഡ്നിക്ക് നല്ലതല്ല. ഇത്തരത്തില്‍ കഴിക്കുന്ന മരുന്നുകള്‍ വൃക്കകളെ നേരിട്ടു ബാധിക്കുന്നു.
മരുന്നുകളുടെ ആശ്രിതത്വം: ഒരു ഡോക്ടറെ സമീപിക്കാതെ നിങ്ങള്‍ പലപ്പോഴും ഗുളികകള്‍ കഴിക്കുന്നത് വഴി നിങ്ങള്‍ അവയ്ക്ക് അടിമപ്പെട്ടേക്കാം. നിരന്തരമായി ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
രോഗപ്രതിരോധ ശേഷി: ആന്റി-ബയോട്ടിക് ഗുളികകളില്‍ വളരെയധികം ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി വളരെ അധികം കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ ബാധിക്കാന്‍ കാരണമാകും.
കഠിനമായ തലവേദന: സാധാരണയായി തലവേദന ഉണ്ടാകുമ്പോള്‍, അത് മാറാന്‍ നമ്മളില്‍ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട് എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത്. തലവേദനയുണ്ടെങ്കില്‍ കാപ്പി കുടിക്കുക. അല്ലെങ്കില്‍ കുറച്ചു നേരം ഉറങ്ങുക. നേരെമറിച്ച് ഗുളികകള്‍ കഴിക്കുന്നത് തലവേദന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഹൃദയാഘാത സാധ്യത: അനാവശ്യമായി ഗുളികകള്‍ കഴിക്കുന്നത് വൃക്കകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. അതുകൊണ്ട് സാധാരണ ശരീരവേദനയ്ക്കും തലവേദനയ്ക്കും ജലദോഷത്തിനും ഡോക്ടറുടെ ഉപദേശമില്ലാതെ നിങ്ങള്‍ കഴിക്കുന്ന എല്ലാ ഗുളികകളും നിങ്ങളുടെ ശരീരാവയവങ്ങളെ നേരിട്ട് ബാധിക്കും.
0 comments: