സയന്‍സിതര കോമ്പിനേഷന്‍ എടുത്തും സയന്‍സ് കോമ്പിനേഷന്‍ എടുത്തും പ്ലസ്ടുവിന്റെ രണ്ടാംവര്‍ഷം പഠിക്കുന്നവര്‍ക്ക് 2022 - 23 പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്ന സയന്‍സിതരമേഖലകളിലെ ചില പ്രവേശനപരീക്ഷകള്‍:
💦ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈന്‍ (ജയ്പുര്‍): ബി.ഡിസ്. മാര്‍ച്ച് 21 വൈകീട്ട് നാലുവരെ അപേക്ഷിക്കാം. www.iicd.ac.in/en/.
💦കുസാറ്റ് കാറ്റ്: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ അഞ്ചുവര്‍ഷ ബി.കോം./ബി.ബി.എ. എല്‍എല്‍.ബി. ഓണേഴ്‌സ്; മൂന്നുവര്‍ഷ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ ((ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റാ അനലറ്റിക്‌സ്) പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷകള്‍. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. പിഴയോടെ മാര്‍ച്ച് 31 വരെയും (ബി.വൊക്.പ്രവേശനം തേടുന്നവര്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചിരിക്കണം. admissions.cusat.ac.in/..
💦മഹാത്മാഗാന്ധി സര്‍വകലാശാലയിലെ (കോട്ടയം) സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ബി.എ. എല്‍എല്‍.ബി. ഓണേഴ്‌സ്; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസ് നടത്തുന്ന അഞ്ചുവര്‍ഷ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സസ് പ്രവേശന പരീക്ഷകള്‍ (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) അപേക്ഷ ഏപ്രില്‍ ഏഴുവരെ. cat.mgu.ac.in/
💦ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്.എസ്.ഇ. ഇ.) മദ്രാസ് ഐ.ഐ.ടി.യിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. ((ഇംഗ്ലീഷ് സ്റ്റഡീസ്/ഡെവലപ്‌മെന്റ് സ്റ്റഡീസ്). ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. hsee.iitm.ac.in/.
💦എഫ്.ഡി.ഡി.ഐ. ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ്ഫുട്‌വേര്‍ ഡിസൈന്‍ ആന്‍ഡ് െഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ ((ഫുട്‌വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍/ലതര്‍ ഗുഡ്‌സ് ആന്‍ഡ് ആക്‌സസറീസ്/ഫാഷന്‍ഡിസൈന്‍); ബി.ബി.എ. റിട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്. ഏപ്രില്‍ 28 വരെ അപേക്ഷിക്കാം. www.fddiindia.com/..
💦 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ. എം.) റോഹ്തക്, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.). മേയ് രണ്ടുവരെ അപേക്ഷിക്കാം. www.iimrohtak.ac.in/
💦നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം. ജെ.ഇ.ഇ.): എന്‍.സി.എച്ച്.എം. അഫിലിയേഷനുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം. മേയ് മൂന്നുവരെ അപേക്ഷിക്കാം. nchmjee.nta.nic.in
💦കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) ദേശീയ നിയമ സര്‍വകലാശാലകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് ബി.എ./ബി.കോം./ബി.എസ്‌സി./ബി.ബി. എ./ബി.എസ്.ഡബ്ല്യു.എല്‍എല്‍.ബി. മേയ് ഒന്‍പതുവരെ അപേക്ഷിക്കാം. consortiumofnlus.ac.in/clat2022/.
💦ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ. എം.) റോഹ്തക് നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (ഐ.പി.എല്‍). മേയ് 15 വരെ അപേക്ഷിക്കാം. www.iimrohtak.ac.in/
💦ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് നടത്തുന്ന ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍). അപേക്ഷ മേയ് 31 വരെ www.iittm.ac.in/
0 comments: