2022, മാർച്ച് 20, ഞായറാഴ്‌ച

(MARCH 20)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


സിബിഎസ്ഇ 12: പരാതിനൽകാൻ 31 വരെ സമയം

12–ാം ക്ലാസ് ഒന്നാം ടേം ഫലം സംബന്ധിച്ച പരാതികൾ 31നു മുൻപ് ഓൺലൈനായി നൽകണമെന്നു സിബിഎസ്ഇ അധികൃതർ അറിയിച്ചു. രണ്ടാം ടേം ഫലം വന്ന ശേഷമേ ഇവയിൽ തീർപ്പുണ്ടാകൂ. ഒന്നാം ടേമിലെ ചില ചോദ്യക്കടലാസുകൾ കടുപ്പമേറിയതായിരുന്നുവെന്ന പരാതി പരിഹരിക്കാൻ അന്തിമ ഫലപ്രഖ്യാപനവേളയിൽ ഉചിതനടപടി സ്വീകരിക്കും. പത്താം ക്ലാസിലെന്ന പോലെ 12 ലും ഒന്നാം ടേം പരീക്ഷയ്ക്കു പ്രത്യേകം മാർക്ക് ഷീറ്റ് ഇല്ല. ഏപ്രിൽ 26 മുതലുള്ള രണ്ടാം ടേം പരീക്ഷ കൂടി കഴിഞ്ഞ് അന്തിമ മാർക്ക് ഷീറ്റ് പ്രസിദ്ധീകരിക്കും.

വെറ്ററിനറി ഓൾ ഇന്ത്യാ ക്വോട്ട: ആദ്യ അലോട്മെന്റ് 25ന്

വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്‌ബൻട്രി ബിരുദ പ്രോഗ്രാം അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള ആദ്യ അലോട്മെന്റ് ഫലം 25നു രാവിലെ 10നു പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് റജിസ്ട്രേഷൻ നാളെ ആരംഭിക്കും..ദേശീയതലത്തിൽ ആകെയുള്ള 5087 വിഎസ്‍സി & എഎച്ച് സീറ്റുകളുടെ 15% വരുന്ന 761 സീറ്റുകളാണ് അഖിലേന്ത്യാ ക്വോട്ടയിലുള്ളത്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ് കൗൺസലിങ് നടത്തുന്നത്.

കൊച്ചി സിപെറ്റിൽ മൂന്ന് സൗജന്യ കോഴ്സുകൾ

കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിപെറ്റിന്റെ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി) കൊച്ചി ശാഖയിൽ ആറു മാസം വീതമുള്ള 3 തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗക്കാർക്കും സൗജന്യമായി പഠിക്കാം. CIPET, Edayar Road, Near Premier Junction, Kalamassery - 683 501

ഒഡെപെക്ക് മുഖേന OET/IELTS പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, പാലാരിവട്ടം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഭാഷാ പരിശീലന കേന്ദ്രങ്ങളില്‍ പുതിയ OET/IELTS ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.. വിശദവിവരങ്ങള്‍ക്ക് www.odepcskills.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9567365032/ 8606550701/ 8086112315/ 9567365032.

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ.പ്രീ-പ്രസ്സ് ഓപ്പറേഷന്‍/ കെ.ജി.റ്റി.ഇ. പ്രസ്സ് വര്‍ക്ക്/ കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് 2022-23 കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.captkerala.com.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) (350), ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 1 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

2021 മാർച്ചിൽ നടന്ന ബി.എസ് സി- ഐ.ടി. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (അദാലത്ത് – 2018 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 30 ന് ഇടക്കൊച്ചിയിലെ സൈന കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ -2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്) പരീക്ഷ ഏപ്രിൽ ഏഴിന് ആരംഭിക്കും.. പിഴയില്ലാതെ മാർച്ച് 23 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 24 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 25 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. 2015 അഡ്മിഷൻ വിദ്യാർത്ഥികൾ മേഴ്‌സി ചാൻസിനായി 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.എഡ്. (ദ്വിവത്സരം) (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റെഗുലർ / 2020, 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. പിഴയില്ലാതെ മാർ 23 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 24 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 25 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. 2015 അഡ്മിഷൻ വിദ്യാർത്ഥികൾ മേഴ്‌സി ചാൻസിനായി 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്/ 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ മാറ്റി

യഥാക്രമം ഏപ്രില്‍ ഒന്ന്, നാല്, അഞ്ച് തിയിതകളില്‍ ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജ്, എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2014-2019 പ്രവേശനം ബിഎസ്.സി/ബി.എസ്.സി ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ ആന്റ് അലൈഡ് പ്രോഗ്രാം/ബികോം/ബിബിഎ ആന്റ് അലൈഡ് പ്രോഗ്രാം(സിയുസിഎസ്എസ് & സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022/2021/2020 പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും.

പരീക്ഷാ ഫലം

എം.എസ്.സി ബോട്ടണി ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്/സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷാ ഫലം, വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്-എസ്ഡിഇ) 2017 പ്രവേശനം അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2019 , ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല

പുനർമൂല്യനിണയഫലം

ഒന്നാം വർഷ ബി. എ. (ഏപ്രിൽ 2020) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ള പക്ഷം റിസൽറ്റ് മെമോയുടെ പകർപ്പും അസ്സൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ടൈംടേബിൾ

29.03.2022 ന് ഒന്നാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മുഴുവൻ വിദ്യാർഥികൾക്കും സർവകലാശാല ആസ്ഥാനമാണ് പരീക്ഷാ കേന്ദ്രം.

19.04.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സപ്ലിമെന്‍ററി (2015 – 2018 അഡ്മിഷനുകൾ), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

19.04.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എസ് സി. ഓണേഴ്സ് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

മൂന്നും ഒന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് യഥാക്രമം 31.03.2022, 02.04.2022 തീയതികൾ വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി– 2018 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2021 പരീക്ഷകൾക്ക് 26.03.2022 മുതൽ 31.03.2022 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 29.03.2022 മുതൽ 31.03.2022 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 30.03.2022 മുതൽ 01.04.2022 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 31.03.2022 മുതൽ 02.04.2022 വരെ അപേക്ഷിക്കാം.


0 comments: