2022, മാർച്ച് 28, തിങ്കളാഴ്‌ച

ഇനി പരീക്ഷാക്കാലം; പ്ലസ് ടു പരീക്ഷ നാളെ മുതല്‍, SSLC ക്ക് വ്യാഴാഴ്ച തുടക്കം

 

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വ്യാഴാഴ്ച മുതല്‍ എസ്എസ്എല്‍സി പരീക്ഷകളും ആരംഭിക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ആകെ എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയില്‍ ഒമ്പതു സെന്ററുകളിലായി 574 കുട്ടികളും ലക്ഷദ്വീപില്‍ ഒമ്പതു സെന്ററുകളിലായി 882  കുട്ടികളും പരീക്ഷയെഴുതും. സംസ്ഥാനമൊട്ടാകെ 2962 പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരെ നടക്കും. 

4.32 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍ ആരംഭിക്കും. 2005 പരീക്ഷ സെന്ററുകളാണ് പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് സെന്ററുകളും ലക്ഷദ്വീപില്‍ ഒമ്പത് സെന്ററുകളുമുണ്ട്. ഏപ്രില്‍ 26ന് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കും. 


0 comments: