2022, മാർച്ച് 28, തിങ്കളാഴ്‌ച

സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്താറുണ്ടോ? ഗ്യാലറികളില്‍ സൂക്ഷിക്കാറുണ്ടോ? മുന്നറിയിപ്പുമായി കേരള പോലീസ്


സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച്‌ നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇതുമൂലം നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് കേരള പോലീസ് നിര്‍ദേശിച്ചു.

മൊബൈല്‍ ഫോണിന്റെ ഉടമപോലും അറിയാതെ രഹസ്യ ആപ്ലിക്കേഷനുകള്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളില്‍ കയറിയാല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്താനും തട്ടിപ്പുകാര്‍ക്കാകും. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന രീതിയും വ്യാപകമാണ്.

മൊബൈലിലെ ക്യാമറ ഉടമയറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം. അതിനാല്‍ സ്വകാര്യ നിമിഷങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതും അത്തരം നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതും സുരക്ഷിതമല്ലെന്ന് കേരള പോലീസ് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.


0 comments: