ഒരു വര്‍ഷമോ 2-3 വര്‍ഷ കാലാവധിയിലോ പോളിസി എടുക്കാം. പോളിസി പ്രീമിയം തുക ത്രൈമാസ, അര്‍ധ വാര്‍ഷിക തവണകളായി അടക്കാം. മുന്‍കൂട്ടിയുള്ള വൈദ്യ പരിശോധനകൾ ആവശ്യമില്ല. സാധാരണ ആശുപത്രി ചികില്‍സയ്ക്കു പുറമെ അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സ, പ്രസവം, പ്രസവത്തിന് മുൻപുള്ള പരിരക്ഷ, വിവിധ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രതിരോധ ആരോഗ്യ പരിശോധനകള്‍, നവജാത ശിശുക്കളുടെ ആശുപത്രി വാസം തുടങ്ങിയവയ്ക്കും ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കും.
നവജാത ശിശുക്കള്‍ക്ക് ആദ്യ ദിവസം മുതല്‍ പരിരക്ഷാ തുകയുടെ 25 ശതമാനം വരേയും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 100 ശതമാനവും ഇന്‍ഷുറന്‍സ് ലഭിക്കും. ഒരു കോടി രൂപ വരെയുള്ള പരിരക്ഷ ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഒരു വനിതയെങ്കിലുമുളള കുടുംബത്തിന് ഫാമിലി ഫ്ളോട്ടര്‍ പദ്ധതിയിലൂടെ ഭര്‍ത്താവിനും ആശ്രിതരായ കുട്ടികള്‍ക്കും പരിരക്ഷ ഉറപ്പാക്കാം.
പോളിസിയുടെ സ്റ്റാർ മദർ കവർ ഫീച്ചര്‍ പ്രകാരം, ഇൻഷ്വർ ചെയ്‌ത കുട്ടിക്ക് 12 വയസ്സിന് താഴെയാണ് പ്രായമെങ്കിൽ കുട്ടി ആശുപത്രി ഐസിയുവിൽ ആണെങ്കിൽ അമ്മയുടെ ആശുപത്രി മുറിയുടെ വാടക പോലും പ്ലാനിൽ ഉൾക്കൊള്ളുന്നു. വിവിധ തുകയുടെ പോളിസികൾ തെരഞ്ഞെടുക്കാം. 18 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ അംഗമാകാം.
ആംബുലൻസ്, എയർ ആംബുലൻസ്, അവയവ മാറ്റത്തിനുള്ള ചെലവുകൾ, കൂടാതെ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടുന്നു.
0 comments: