പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ.ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്ന് ആര്‍ബിഐ പേടിഎമ്മിന് നിര്‍ദ്ദേശം നല്‍കി.ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി അറിയിക്കാമെന്ന് ആര്‍ബിഐ അറിയിച്ചു.
1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെഷന്‍ 35(എ) പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുള്ള കാരണം ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല. ഇത് രണ്ടാം തവണയാണ് പേടിഎമ്മിനെതിരെ ആര്‍ബിഐ നടപടിയെടുക്കുന്നത്. 2018ല്‍ സമാനമായ രീതിയില്‍ പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
0 comments: