2022, മാർച്ച് 11, വെള്ളിയാഴ്‌ച

(MARCH 11)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


സിബിഎസ്ഇ 10.12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതൽ; ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളുടെ രണ്ടാം ടേം ബോർഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പുറത്തുവിട്ടു. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഏപ്രിൽ 26ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in-ൽ പരീക്ഷകളുടെ തീയതി പരിശോധിക്കാം.പത്താം ക്ലാസ് പരീക്ഷകൾ മെയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂൺ 15 നും അവസാനിക്കും. ഒറ്റ ഷിഫ്റ്റിലായിട്ടാകും പരീക്ഷകൾ നടത്തുക. സിബിഎസ്ഇയുടെ ബോർഡ് പരീക്ഷകൾ ഇത്തവണ രണ്ട് ഘട്ടമായാണ് നടത്തുന്നത്.

കീം പ്രവേശന പരീക്ഷ ജൂൺ 12-ന്

കീം പ്രവേശന പരീക്ഷ ജൂൺ 12-ന് നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) അറിയിച്ചു. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് രാവിലെ 10 മുതൽ 12:30 വരെയും ഗണിതശാസ്ത്രത്തിന് ഉച്ചയ്ക്ക് 2:30 മുതൽ 5 വരെയുമാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് KEAM 2022-ൽ cee.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഉടൻ പ്രഖ്യാപിക്കും.

ഉന്നത വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾക്ക്: 0471-2729175.

എം.ജി. സര്‍വകലാശാല: കാറ്റ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഏഴുവരെ

എം.ജി. സര്‍വകലാശാല പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററിലും എം.എ., എം.എസ്‌സി., എം.ടി.ടി.എം., എല്‍എല്‍.എം., മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, എം.എഡ്., ബി.ബി.എ., എം.ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്) ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ നടത്തുന്നു. പൊതു പ്രവേശനപരീക്ഷയ്ക്ക് (കാറ്റ്)ഏപ്രില്‍ ഏഴുവരെ രജിസ്റ്റര്‍ ചെയ്യാം.എം.ബി.എ. പ്രവേശനത്തിന് www.admission.mgu.ac.in വഴിയും മറ്റുള്ള പ്രോഗ്രാമുകള്‍ക്ക് www.cat.mgu.ac.in വഴിയും അപേക്ഷിക്കാം.

നിഫ്റ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) ബിരുദ, ബിരുദാനന്തര പ്രവേശനപരീക്ഷകളുടെ ഫലം പുറത്ത് വിട്ടു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിക്ഷാഫലം അറിയാവുന്നതാണ്.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. http://niftadmissions.in/.

വെറ്ററിനറി സയന്‍സ് ബിരുദ പ്രോഗ്രാം

യു.പി. ഇസാറ്റ് നഗറിലെ ഐ.സി.എ.ആര്‍. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021 യോഗ്യത നേടിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പടെ അഞ്ചര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 40 സീറ്റുണ്ട്.അപേക്ഷ www.ivri.nic.in വഴി മാര്‍ച്ച് 14 വരെ നല്‍കാം. ആപ്ലിക്കേഷന്‍ സമ്മറി പേജും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്തത് മാര്‍ച്ച് 14നകം ലഭിക്കത്തക്കവിധംivribvscadm2021@gmail.com മിലേക്ക് അയക്കണം.

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളുടെ ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

എഡ്ടെക് കമ്പനിയായ യ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വിമന്‍ എഞ്ചിനീയേഴ്സ് (വീ) പ്രോഗ്രാമിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളെ ആഗോളതലത്തില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ക്കായി സജ്ജരാക്കാനാണീ പ്രോഗ്രാം. ഈ വര്‍ഷം 250 വിദ്യാര്‍ത്ഥിനികളെ മികച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരാക്കാന്‍ പരിശീലനം നല്‍കുകയാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മാര്‍ച്ച്‌ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് we.talentsprint.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി, എം.എസ്.ഡബ്ല്യൂ. സോഷ്യല്‍ വര്‍ക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 21 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15, 16 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്)/ജനുവരി 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ആര്‍. (2013 അഡ്മിഷന്‍ മുന്‍പ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല യൂണിയല്‍ (2021-2022) ഭാരവാഹികളുടേയും, സെനറ്റ്/സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കുളള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എംജി സർവകലാശാല

അപേക്ഷാ തീയതി നീട്ടി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) സി.ബി.സി.എസ്.എസ്(2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് 15 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 16 മുതൽ 17 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 18 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾക്ക് യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡമിഷന് മുൻപുള്ളവർ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം അപേക്ഷ മാർച്ച് 24 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.

ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2016 അഡ്മിഷൻ – റെഗുലർ, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. ഇന്റഗ്രേറ്റഡ് ഡിഗ്രി (2015, 2012-2014 അഡ്മിഷൻ – സപ്ലിമെന്ററി, ബി.എ. – ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. ( 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III) (2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2020 നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും ഏപ്രില്‍ 4-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍

കോവിഡ് പ്രത്യേക പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മന്റ് പരീക്ഷകള്‍ക്കൊപ്പം ഏപ്രില്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, ബോട്ടണി, ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ സുവോളജി, ബോട്ടണി, ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പിഎച്ച്ഡി പ്രവേശനം

2021-22 അധ്യയന വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനുള്ള അപേക്ഷകളിലും നിർദേശങ്ങളിലും സൂക്ഷ്മ പരിശോധന നടത്തുന്നതിനും ശുപാർശ ചെയ്യുന്നതിനും ഫിസിക്സ് വകുപ്പുതല ഗവേഷണ സമിതിയുടെ യോഗം 2022 മാർച്ച് 16 ന് രാവിലെ 9 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിൽ നടക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, സിനോപ്സിസിൻറെ അഞ്ച് പകർപ്പ് എന്നിവ സഹിതം 9 മണിക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൌൺലസിങ് സൈക്കോളജി/ ഫിസിക്സ്  കെമിസ്ട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 23.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

16.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) നവംബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റിന്റെ പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ രേഖപ്പെടുത്തിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ പരീക്ഷാ സമയം നിർബന്ധമായും കൈയിൽ കരുത്തേണ്ടതാണ്.

0 comments: