2022, മാർച്ച് 27, ഞായറാഴ്‌ച

ഇനി `താഴ്മയായി` അപേക്ഷിക്കണ്ട; പദം ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ്

 

അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കണമെന്ന് സർക്കാർ അറിയിച്ചു. പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതണം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്.സംസ്ഥാനത്തെ എല്ലാ സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർത്ഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പ് തലവന്മാർക്കും നിർദ്ദേശം നൽകുന്നതാണ് ഉത്തരവ്.

സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്. മുമ്പ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിക്കാണ് ഇതോടെ മാറ്റം സംഭവിക്കുക.ജനങ്ങൾ നൽകുന്ന അപേക്ഷകളിൽ അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നി പ്രയോഗങ്ങളും ഇനി ഉപയോഗിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ രീതികൾ പ്രയോഗിക്കാം. പഞ്ചായത്ത് ഓഫിസുകളിലെ സേവനം അവകാശമാണെന്നതിനാലാണ് പഴയ രീതിയിൽ മാറ്റം വരുത്തുന്നത്.

0 comments: