2022, മാർച്ച് 26, ശനിയാഴ്‌ച

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു


സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം  പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകൾ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. ഇന്ന് രാവിലെയായിരുന്നു ചർച്ച. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് വിവരം.

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി. എന്നാൽ, നിരക്ക് വർധന എന്ന് നിലവിൽ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

0 comments: