എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന്
മാറ്റിവെച്ച കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന് നടത്തും.ദേശീയ ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷയായ 'നാറ്റ' നടക്കുന്നതിനെ തുടർന്നാണ് ജൂൺ 12ന് നടത്താനിരുന്ന പരീക്ഷ മാറ്റിയത്.എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ഒട്ടേറെ പേർ 'നാറ്റ' പരീക്ഷയും എഴുതുന്നവരാണ്. ഈ സാഹചര്യത്തിലായിരുന്നു പരീക്ഷ മാറ്റിയത്.
സ്പെഷ്യൽ അലോട്ട്‌മെന്റ് 30ന്
ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് നടത്തുന്നതിന് പുതിയതായി ഉൾപ്പെടുത്തിയ കോളേജിനും സീറ്റുകൾ ഉയർത്തിയ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി 26 മുതൽ 28 വരെ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.
ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 30ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
ബിരുദ, പിജി പ്രോഗ്രാമുകൾ പുതിയ രീതിയിലേക്കു മാറും; ഇന്റേൺഷിപ് നിർബന്ധമാക്കും , മാറ്റങ്ങളിങ്ങനെ
പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വരുന്ന അധ്യയന വർഷം മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി–2020) അനുസരിച്ചു പുതിയ രീതിയിലേക്കു മാറും. ഭാഷാവിദ്യാർഥികൾക്ക് മാധ്യമങ്ങൾ, പ്രസാധന സ്ഥാപനങ്ങൾ, സിനിമ, എഴുത്ത് തുടങ്ങിയ മേഖലകളിലെല്ലാം ഇന്റേൺഷിപ് ചെയ്യാം. പിജിക്കു മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ് രീതി നിലവിൽ വരും. ഇതനുസരിച്ച് ഒരുവർഷം കഴിയുമ്പോൾ പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് വാങ്ങി പഠനം അവസാനിപ്പിക്കാം. ഇവരും ഇന്റേൺഷിപ് പൂർത്തിയാക്കണം.
ഇഗ്നോ ബിരുദ ബിരുദാനന്തര പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള പുതിയ അഡ്മിഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 31 വരെ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍, വിദൂര വിദ്യാഭാസ പ്രോഗ്രാമുകള്‍ക്കും ഇത് ബാധകമാണ്. ഓണ്‍ലൈനായാണ്.അപേക്ഷിക്കേണ്ടത്ജനുവരി സെഷനിലേക്കും 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.
ഉന്നതപഠനകേന്ദ്രങ്ങളില്‍ സ്ഥിരം യോഗാക്ലാസ് വേണം യു.ജി.സി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സ്ഥിരം യോഗാക്ലാസുകള്‍ നടത്തണമെന്ന് യു.ജി.സി. നിര്‍ദേശം. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന്റെ പരിപാടികളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തിലാണ് യു.ജി.സി. സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ട്വിന്നിങ് പ്രോഗ്രാമിന് അനുമതി നല്‍കുന്നു
സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന് ട്വിന്നിങ് പ്രോഗ്രാമുകള്‍ക്ക് അനുമതി നല്‍കുന്നു. കോഴ്‌സിന്റെ നിശ്ചിതഭാഗം വിദേശസര്‍വകലാശാലകളില്‍ പഠിക്കാന്‍ അനുമതി നല്‍കുന്നതാണ് ട്വിന്നിങ് പഠനം. ക്യു.എസ്.ലോകറാങ്കിങ്ങില്‍ 700ാം റാങ്ക് വരെയുള്ള വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന് ട്വിന്നിങ് പ്രോഗ്രാം നടത്താനാണ് അനുമതി നല്‍കുക.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കോഴ്‌സുകള്‍
ഐഎച്ച്‌ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വകാല അവധിക്കാല കോഴ്‌സുകള് നടത്തുന്നു.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി പൈതണ്‍ പ്രോഗ്രാമിങ്ങ്, ആന്‍ഡ്രോയ്ഡ് ഡെവലപ്‌മെന്റ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കംപ്യൂട്ടിങ്ങ് എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495069307, 8547005042.
വനിതകള്‍ക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും (കെ.എ.എസ്.ഇ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റും (ഐ എച്ച് ആര്‍ ഡി ) സംയുക്താഭിമുഖ്യത്തില്‍ കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ വനിതകള്‍ക്ക് വേണ്ടി ആരംഭിക്കുന്ന ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 9497804276
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനത്തിന് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: പ്ലസ്ടു/ ഐ.ടി.ഐ 50 ശതമാനം മാര്‍ക്കോടെ വിജയം ) , സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് (യോഗ്യത: പ്ലസ്ടു/ ഡിപ്ലോമ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. . ഫോണ്‍:7994555827, 6238479051.
ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു
കോഴിക്കോട്: ഗ്രാമര്‍ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുന്‍തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയില്‍ നിന്ന് മാറി .വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ കോഴ്സ്.കൂടുതല്‍ വിവരങ്ങള്‍ക്ക് +918129821775.
ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് ഇന്‍ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021, രണ്ടാം സെമസ്റ്റര്‍ എം.എ. തമിഴ് (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2021 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍
ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഓഡിറ്റ് കോഴ്‌സ് പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.എസ്‌സി, ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) ഒന്നുമുതല്‍ നാലുവരെയുള്ള സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷ ഏപ്രില്‍ മൂന്നാംവാരം മുതല്‍ ഓണ്‍ലൈനായി നടക്കും.sdeuoc.ac.in>Student zoneലെ എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ ഷെഡ്യൂളും ലിങ്കും വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
0 comments: