2022, മാർച്ച് 22, ചൊവ്വാഴ്ച

ഇനി മാസ്കില്ലെങ്കിലും കേസില്ല, സംസ്ഥാനങ്ങൾക്ക് നിർ​ദേശം നൽകി കേന്ദ്രം

 ഇനി മാസ്കില്ലെങ്കിലും കേസില്ല. ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാര്‌‍ നിർദേശം നൽകി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.

0 comments: