2022, മാർച്ച് 5, ശനിയാഴ്‌ച

NTPC റിക്രൂട്ട്‌മെന്റ് 2022; 40 എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ


നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC Ltd.)  ഐടി, മൈനിംഗ്, എന്നി വിഭാഗത്തിലെ  എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾ Graduate Aptitude Test in Engineering GATE ചെയ്തവരായിക്കണം.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 മാർച്ച് 10-നോ അതിന് മുമ്പോ ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവ് വിശദാംശങ്ങൾ

ആകെ പോസ്റ്റുകൾ- 40

ഐടി- 15

മൈനിംഗ് -25

വിദ്യാഭ്യാസ യോഗ്യത

65% മാർക്കോടുകൂടി Engineering of Technology/AMIE പാസായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 55% മാർക്ക് മതി.  ഉദ്യോഗാർത്ഥി, ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (GATE)-2021 എഴുതിയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഗേറ്റ്-2021 പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഗേറ്റ് 21 ലെ പെർഫോമൻസ് അടിസ്ഥാനമാക്കി ഇവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതായിരിക്കും. ഈ റിക്രൂട്ട്‌മെന്റിന്, GATE  2021 മാർക്ക് മാത്രമേ അംഗീകരിക്കുകയുള്ളു എന്നത് ശ്രദ്ധിക്കുക. 

ശമ്പള വിശദാംശങ്ങൾ

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അടിസ്ഥാന ശമ്പള സ്കെയിലായ 40,000-1,40,000 രൂപയിൽ ഉൾപ്പെടുത്തും. ശമ്പള സ്കെയിൽ 40,000 ആയിരിക്കും.

NTPC റിക്രൂട്ട്‌മെന്റ് 2022-ന് എങ്ങനെ അപേക്ഷിക്കാം?

യോഗ്യയും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് NTPC വെബ്‌സൈറ്റായ www.ntpccareers.net വഴി 2022 മാർച്ച് 10-നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷിക്കാം.

0 comments: