സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.പലപ്പോഴും മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ചാണ് ആളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോൾ വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇന്‍ഡോറില്‍ സമാനമായ സംഭവം ഉണ്ടായി, യുവാവ് വൈദ്യുതാഘാതമേറ്റ് ദാരുണമായി മരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ചുകൊണ്ട് ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്‍ഡോര്‍ ചന്ദനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിത് വിശ്വകര്‍മ (25) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 'മരപ്പണിക്കാരനായ സുജിത് യുപിയില്‍ നിന്ന് ജോലിക്കായി രണ്ട് ദിവസം മുൻപ് ഇന്‍ഡോറില്‍ എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ യുവാവ് മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ച് ഭാര്യയോട് സംസാരിക്കുകയായിരുന്നു. അതിനിടെ സുജിതിന്റെ നിലവിളി കേട്ട് സഹോദരന്‍ ഓടിയെത്തിയപ്പോള്‍ യുവാവ് അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നത് കണ്ടു. ഗുരുതര നിലയിലായ സുജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല' - ബന്ധുക്കള്‍ പറഞ്ഞു.
ചാര്‍ജ് ചെയ്യുമ്പോൾ ഫോണ്‍ ഉപയോഗിക്കരുത്
ഇതൊരു മോശം ശീലമാണ്. യഥാര്‍ഥത്തില്‍, ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍, അത് വേഗത്തില്‍ ചാര്‍ജ് ആവും. മറിച്ചാണെകില്‍ ചാര്‍ജ് ചെയ്യാന്‍ സമയമെടുക്കും, ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്, അതുപോലെ തന്നെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്.
ഈ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്
ഫോണിനൊപ്പം ലഭിച്ചതോ അല്ലെങ്കില്‍ ഗുണ നിലവാരമുള്ളതോ ആയ ചാര്‍ജര്‍ ഉപയോഗിക്കുക. ലോകല്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.
രാത്രി മുഴുവന്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യരുത്
നമ്മള്‍ പലപ്പോഴും പകല്‍ മുഴുവന്‍ ഫോണ്‍ ഉപയോഗിക്കുകയും രാത്രി ഉറങ്ങുമ്പോൾ ചാര്‍ജിംഗില്‍ ഇടുകയും ചെയ്യുന്നു. എന്നാല്‍ ഇതും മോശം ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോണ്‍ 100% ചാര്‍ജ് ആവുന്നുണ്ട്, പക്ഷേ ഇത് ദോഷകരമാണ്. രാത്രി മുഴുവനും ചാര്‍ജ് ചെയ്യുന്നതിലൂടെ 100 ശതമാനത്തിലധികം ചാര്‍ജ് നല്‍കുന്നു. ഇത് ഫോണിന്റെ ബാറ്ററിയെ വളരെ വേഗം കേടുവരുത്തും. മാത്രമല്ല, ഇതിലൂടെ ഗുണനിലവാരമില്ലാത്ത ബാറ്ററി ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം.
0 comments: