2022, മാർച്ച് 1, ചൊവ്വാഴ്ച

(MARCH 1)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 വാർഷിക പരീക്ഷ: ആദ്യപാഠഭാഗങ്ങൾക്ക്​ പ്രാധാന്യം നൽകി ചോദ്യപേപ്പർ

ഫോ​ക്ക​സ്​ ഏ​രി​യ ഇ​ല്ലെ​ങ്കി​ലും സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ആ​ദ്യ​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കി ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്നു. 14 ജി​ല്ല വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി (ഡ​യ​റ്റ്) വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നു ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കാ​ൻ എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ പ്ര​ത്യേ​ക മാ​ർ​ഗ​രേ​ഖ ഇ​റ​ക്കി.

6 വയസ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

പുതിയ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ കുട്ടികള്‍ക്ക് ആറ് വയസ് തികയണമെന്ന് നിര്‍ദേശം.2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. നിലവില്‍ സംസ്ഥാനത്തെ സര്‍കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന വ്യവസ്ഥയുണ്ട്. അതേസമയം അഞ്ച് വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കാറുണ്ട്.എന്നാല്‍ കേന്ദ്ര നയം നടപ്പാക്കുമ്പോൾ  ഈ ഇളവ് അനുവദിക്കില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും.

സാങ്കേതികത്തകരാർ: പത്താം ക്ലാസ് വിദ്യാർഥികളുടെ ‘എ ലിസ്റ്റിൽ’ പിഴവ്

എസ്എസ്​എൽസി പരീക്ഷയ്ക്കു മുന്നോടിയായി പത്താം ക്ലാസ് വിദ്യാർഥികളുടെ പേരു വിവരങ്ങൾ മുഴുവൻ കൃത്യമായി ഉൾപ്പെടുത്തുന്ന ‘എ ലിസ്റ്റിൽ’ സാങ്കേതികപ്പിഴവുമൂലം വ്യാപകമായി തെറ്റുകൾ വന്നെന്ന് പരാതി. പിഴവുകൾ വന്നിട്ടുള്ളത് പ്രൊവിഷനൽ ലിസ്റ്റിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും തെറ്റുതിരുത്താൻ നാളെക്കൂടി മാത്രമേ സമയമുള്ളൂ എന്നത് സ്കൂൾ അധികൃതർക്ക് വെല്ലുവിളിയാണ്. 

JEE Main, NEET-UG, CUCET Entrance Exam: പരീക്ഷ തീയതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

 ജെഇഇ (മെയിന്‍), നീറ്റ്-യുജി, സിയുസിറ്റി തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ അഡ്വൈസറി കൗൺസിൽ കഴിഞ്ഞയാഴ്ച എന്‍ടിഎയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്‍ടിഎ ഏപ്രില്‍ മുതല്‍ വിവിധ എന്‍ട്രന്‍സ് പരീക്ഷകളാണ് സംഘടിപ്പിക്കുക. എന്‍ജീനിയറിങ്ങിനും ആര്‍ക്കിടെക്ചറിനുമായി രണ്ട് ജെഇഇ (മെയിന്‍), മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് എന്നിവയാണ് പരീക്ഷകള്‍.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല
പരീക്ഷ മാറ്റി

നാളെ (മാർച്ച രണ്ടിന്) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. /ബി.കോം. (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ മാർച്ച് 18 ലേക്ക് മാറ്റി. അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അഞ്ച് മണി വരെ യായിരിക്കും പരീക്ഷാ സമയം. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ് – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് നാല് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. .

നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് (2015 – 2018 അഡ്മിഷൻ -സപ്ലിമെന്ററി / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർ ഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് (www. mgu.ac.in) സന്ദർശിക്കുക.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. 

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014 – 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് ഒൻപതിനും അപേക്ഷിക്കാം. 

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ – പുതുക്കിയ പട്ടിക

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പുതുക്കിയ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി., പുനഃപ്രവേശനം നേടിയവര്‍ക്കും സ്ട്രീം ചെയ്ഞ്ച് ചെയ്തവര്‍ക്കുമുള്ള ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാസിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുന:പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പുനഃപരീക്ഷകള്‍ മാര്‍ച്ച് 4-ന് തുടങ്ങും. ഹാജരാകേണ്ടവരുടെ രജിസ്റ്റര്‍ നമ്പറും കോളേജും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക്., ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നും (ഒക്റ്റോബർ 2020), നാലും (ഏപ്രിൽ 2021) സെമസ്റ്റർ എം. ബി. എ. പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. ബി. എ./ ബി. കോം., ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം വിദ്യാർഥികൾ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷകൾ 04.03.2022 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. എഡ്. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 14.03.2022 വരെ അപേക്ഷിക്കാം.



0 comments: