2022, മാർച്ച് 1, ചൊവ്വാഴ്ച

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം


ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വര്‍ഷം എസ്എസ്എല്‍സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ഇബ്രാഹിം സുലൈമാന്‍ സേട്ടു സ്‌കോളര്‍ഷിപ്പ്) നല്‍കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട്ഉ ണ്ടായിരിക്കണം.http://www.minoritywelfare.kerala.gov.in/എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 07. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.

0 comments: