പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍, അക്ഷരമാല ഉള്‍പ്പെടുത്തും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ അടിമുടിമാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. മലയാളം അക്ഷരമാല പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകും പാഠപദ്ധതി പരിഷ്കരിക്കുക.
സിബിഎസ്‌ഇ പത്താംക്ലാസ് ടേം വണ്‍ പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു.
സിബിഎസ്‌ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കോറുകള്‍ സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുണ്ടെന്നു സിബിഎസ്‌ഇ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നു സ്‌കോര്‍ അറിയാനാവും.തിയറി പരീക്ഷയുടെ സ്‌കോറുകള്‍ മാത്രമാണ് സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുള്ളത്. ഇന്റേണ്‍ അസസ്‌മെന്റ്, പ്രാക്ടിക്കല്‍ സ്‌കോറുകള്‍ സ്‌കൂളുകളുടെ കൈവശമുണ്ടെന്നും സിബിഎസ്‌ഇ അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ നടപ്പാക്കും: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു . നേമം ഗവ: യു.പി. സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാര്‍ക്കുകള്‍ ആരംഭിക്കുന്നത്
അഡീഷണൽ എക്‌സാം 14 മുതൽ
സാങ്കേതിക പരീക്ഷാ കൺട്രോളർ 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഏപ്രിൽ 2021 റിവിഷൻ (15/19) സെമസ്റ്റർ 1 മുതൽ 4 വരെയുള്ള പരീക്ഷ എഴുതുവാൻ സാധിക്കാതെ അഡീഷണൽ എക്‌സാമിന് രജിസ്റ്റർ ചെയ്ത കോവിഡ് പോസിറ്റീവ് അപേക്ഷകർക്ക് മാർച്ച് 14 മുതൽ അഡീഷണൽ എക്‌സാമിനേഷൻ നടത്തും. പരീക്ഷാ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
കിറ്റ്‌സിൽ എം.ബി.എ ട്രാവൽ ആന്റ് ടൂറിസം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ ട്രാവൽ ആന്റ് ടൂറിസം കോഴ്‌സിന് 2022-24 അധ്യായന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9446529467/ 0471-2329539, 2327707.
ഡി.സി.എ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം
സ്‌കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. വിദ്യാർഥികളുടെ യൂസർ നയിം, പാസ്‌വേർഡ് (ആപ്ലിക്കേഷൻ നമ്പർ & ജനന തീയതി) ഇവ ഉപയോഗിച്ച് സ്‌കോൾ- കേരള ഡി.സി.എ വെബ്‌സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം.
കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കും”
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾക്കായി നിലവിൽ തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബുകൾ ക്രമേണ ഹൈസ്‌കൂൾ-ഹയർസെക്കന്ററി തലത്തിലേക്കും വ്യാപിപ്പിക്കും. അടുത്ത അദ്ധ്യയന വർഷം മുതൽ ഇ-ലാംഗ്വേജ് ലാബിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ ഈ മേഖലയിലെ മുഴുവൻ അധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം ഈ മെയ് മാസത്തിൽത്തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് നാല് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ നാലിനു വൈകിട്ട് നാലിനു മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന്റെ കാര്യാലയത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 16ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മാർച്ച് 12 മുതൽ മാർച്ച് 14ന് വൈകിട്ട് 5 മണി വരെ ചെയ്യാം. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി, എം.എസ്.ഡബ്ല്യൂ. സോഷ്യല്‍ വര്‍ക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 21 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15, 16 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്)/ജനുവരി 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ആര്‍. (2013 അഡ്മിഷന്‍ മുന്‍പ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാല യൂണിയല്‍ (2021-2022) ഭാരവാഹികളുടേയും, സെനറ്റ്/സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കുളള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എംജി സർവകലാശാല
അപേക്ഷാ തീയതി നീട്ടി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) സി.ബി.സി.എസ്.എസ്(2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് 15 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 16 മുതൽ 17 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 18 നും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾക്ക് യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡമിഷന് മുൻപുള്ളവർ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം അപേക്ഷ മാർച്ച് 24 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2016 അഡ്മിഷൻ – റെഗുലർ, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. ഇന്റഗ്രേറ്റഡ് ഡിഗ്രി (2015, 2012-2014 അഡ്മിഷൻ – സപ്ലിമെന്ററി, ബി.എ. – ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം മാർച്ച് 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. ( 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III) (2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2020 നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും ഏപ്രില്‍ 4-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍
കോവിഡ് പ്രത്യേക പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മന്റ് പരീക്ഷകള്‍ക്കൊപ്പം ഏപ്രില്‍ 1-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, ബോട്ടണി, ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ സുവോളജി, ബോട്ടണി, ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പിഎച്ച്ഡി പ്രവേശനം
2021-22 അധ്യയന വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനുള്ള അപേക്ഷകളിലും നിർദേശങ്ങളിലും സൂക്ഷ്മ പരിശോധന നടത്തുന്നതിനും ശുപാർശ ചെയ്യുന്നതിനും ഫിസിക്സ് വകുപ്പുതല ഗവേഷണ സമിതിയുടെ യോഗം 2022 മാർച്ച് 16 ന് രാവിലെ 9 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിൽ നടക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, സിനോപ്സിസിൻറെ അഞ്ച് പകർപ്പ് എന്നിവ സഹിതം 9 മണിക്ക് ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൌൺലസിങ് സൈക്കോളജി/ ഫിസിക്സ് കെമിസ്ട്രി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 23.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
16.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) നവംബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റിന്റെ പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ രേഖപ്പെടുത്തിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ പരീക്ഷാ സമയം നിർബന്ധമായും കൈയിൽ കരുത്തേണ്ടതാണ്.
0 comments: