2022, മാർച്ച് 4, വെള്ളിയാഴ്‌ച

(MARCH 4)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.  ആൺകുട്ടികൾക്കും അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം

നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

സ്‌കൂൾവിക്കി’ അവാർഡിന് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം

കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂൾവിക്കി പ്രവർത്തിക്കുന്നുണ്ട്.

പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് സൗജന്യ റസിഡൻഷ്യൽ കോഴ്‌സുകൾ നടത്തുന്നത്.  നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും.  അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ 15നകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.

ജെഇഇ മെയിൻ: പരീക്ഷയെഴുതുന്നതിന് മിനിമം മാർക്ക് നിബന്ധനയില്ല

ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കുന്ന ജെഇഇ മെയിൻ പരീക്ഷയെഴുതുന്നതിന് മിനിമം മാർക്ക് നിബന്ധനയിയില്ല. പ്രവേശനസമയത്ത് കൂടുതൽ യോഗ്യതാവ്യവസ്ഥകൾ നിർദേശിക്കുന്നപക്ഷം അവ പാലിക്കേണ്ടിവരും. ഈ പരീക്ഷയിലെ സ്കോർ നോക്കിയാണ് ഇക്കുറി DASA (ഡയറക്റ്റ് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ്) സിലക്‌ഷനും നടത്തുക.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് A+ നേടാൻ സൗജന്യ ക്ലാസ്സുകളുമായി ഡോക്ടര്‍മാര്‍

ഡോപ്പ അക്കാദമിയില്‍ ഇപ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് അവസരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാരുടെ നീറ്റ് - മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന സംവിധാനമാണ് ഡോപ്പ.ഡോപ്പയുടെ നീറ്റ് ഫൗണ്ടേഷന്‍ പ്രോഗ്രമിന്റെ ഭാഗമായാണ് sslc വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ A+ നേടാന്‍ സഹായമാകുന്ന രീതിയില്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

അടുത്ത അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ രണ്ടു ഭാഗങ്ങള്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ക്ക് അടുത്ത അധ്യയനവര്‍ഷവും രണ്ടു ഭാഗങ്ങള്‍ മാത്രം. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചായിരിക്കും അച്ചടിച്ചിറക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം. മൂന്നാം വാല്യത്തിലെ 46 ശീര്‍ഷകങ്ങളാണ് രണ്ടാം വാല്യം പാഠപുസ്തകങ്ങളോട് യോജിപ്പിച്ച് അച്ചടിക്കുന്നത്.ഓരോ ടേമിലും ഓരോ സെറ്റെന്നനിലയില്‍ മൂന്നു വാല്യങ്ങളായാണ് നേരത്തേ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചിരുന്നത്.

കുസാറ്റ്: വൊക്കേഷണല്‍ കോഴ്‌സുകളിലേക്ക് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡി ഡി യു കൗശല്‍ കേന്ദ്രയില്‍ നടത്തുന്ന ബി. വോക്ക് ( ബിസിനസ്സ് പ്രോസസ്സ് ആന്റ് ഡാറ്റ അനലിറ്റിക്‌സ്), എംവോക്ക് (ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്), എം വോക്ക് (മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്്) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴും പിഴയോടെ മാര്‍ച്ച് 14 വരെയുമാണ്. വിശദ വിവവരങ്ങള്‍ admissions. cusat.ac in ല്‍ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് പ്രവേശനം

കുഴല്‍മന്ദം ഗവ. ഐ.ടി.യില്‍ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസ ലിഫ്റ്റ് ഈറക്ടര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888, 9995424809.

യു.ജി.സി നെറ്റ് കോച്ചിംഗ്

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഹ്യുമാനിറ്റീസ്- പേപ്പര്‍ 1, കൊമേഴ്സ് – പേപ്പര്‍ 2 എന്നിവയില്‍ യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. മാര്‍ച്ച് ഒമ്പത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പി.ജിക്ക് പഠിക്കുന്നവര്‍ക്കും പൂര്‍ത്തിയായവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍: 9495069307, 8547005042, 8547233700

കിക്മയില്‍ എം.ബി.എ

ആലപ്പുഴ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്.എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 8547618290, 9188001600, വെബ്സൈറ്റ്: wwww. kicmakerala.in

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവകലാശാല

പുന:പരീക്ഷ മാർച്ച് എട്ടിന്

ഫെബ്രുവരി 17 ന് തൊടുപുഴ അൽ അസർ കോളേജിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2020 അഡ്മിഷൻ) ‘ലോ ആന്റ് സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ’ പേപ്പറിന്റെ പരീക്ഷ റദ്ദാക്കുകയും പിന്നീട് ഫെബ്രുവരി 21 ലേക്ക് മാറ്റി വെക്കുകയും ചെയ്തിരുന്നു. പ്രസ്തുത പേപ്പറിന്റെ പുന:പരീക്ഷ മാർച്ച് എട്ടിന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മാർച്ച് 21 ന്

ഒന്നാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) – ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്‌സ് കോഴ്‌സിന്റെ ഹ്യൂമൺ സൈക്കോളജി, എം.എസ്.സി ഈലക്ട്രോണിക്‌സ് കോഴ്‌സിന്റെ അഡ്‌വാൻസ്ഡ് നെറ്റ്‌വർക്ക് ആന്റ് സിസ്റ്റം എന്നീ പേപ്പറുകളുടെ പരീക്ഷ മാർച്ച് 21 ന് നടക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – -സപ്ലിമെന്ററി / 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജ്, സീപാസ് / 2016 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജ് / ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴിനും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് ഒൻപതിനും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

രണ്ടാം സെമസ്റ്റർ യു.ജി.(സി.ബി.സി.എസ്.എസ്. – 2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.

ഒന്നാം വർഷ എം.എസ്.സി. മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റഗുലർ / 2020 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒൻപത് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 10 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 11 നും അപേക്ഷിക്കാം. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.കോം. (പ്രൈവറ്റ് – റഗുലർ – സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുൻപുളളവർ നിശ്ചിത ഫീസ് സഹിത മുള്ള അപേക്ഷ മാർച്ച് 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

എം.സി.എ. ആറാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം വര്‍ഷ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റുകൾ

09.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ (നവംബർ 2020), ഒന്നാം വർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി- ഏപ്രിൽ 2021) പരീക്ഷകളുടെ ഹാൾടിക്കറ്റുകളും വിശദമായ ടൈം ടേബിളും സർവകലാശാല വെബ്സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ, എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് (മേയ് 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 16.03.2022 വരെ അപേക്ഷിക്കാം.


0 comments: