2022, മാർച്ച് 29, ചൊവ്വാഴ്ച

(MARCH 29)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

സിബിഎസ്ഇ: അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ്സ് എന്ന പൊതുവായ മാനദണ്ഡം പാലിക്കാനാണു തീരുമാനമെന്ന് കേരള സിബിഎസ്ഇ .സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാനും നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജനും അറിയിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് അതതു സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന സിബിഎസ്ഇ ബോർഡിന്റെ നിർദേശപ്രകാരമാണു തീരുമാനം.

അണ്ണാമലൈ വിദൂര കോഴ്സിന് അഡ്മിഷൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി യുജിസി

തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ– വിദൂര കോഴ്സുകളിൽ അഡ്മിഷൻ സ്വീകരിക്കരുതെന്നു യുജിസി മുന്നറിയിപ്പ്. 2014–15 അക്കാദമിക് വർഷം വരെ മാത്രമേ അണ്ണാമലൈ സർവകലാശാലയ്ക്കു വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതിയുണ്ടായിരുന്നുള്ളുവെന്നാണു  വിശദീകരണം. അതിനു ശേഷം അംഗീകാരം നൽകിയിട്ടില്ല.വിദൂര കോഴ്സുകൾ വാഗ്ദാനം ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ സർവകലാശാല ലംഘിച്ചുവെന്നും അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നുവെന്നും യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

 ഇനി പരീക്ഷാക്കാലം; പ്ലസ് ടു പരീക്ഷ നാളെ മുതല്‍, SSLC ക്ക് വ്യാഴാഴ്ച തുടക്കം

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വ്യാഴാഴ്ച മുതല്‍ എസ്എസ്എല്‍സി പരീക്ഷകളും ആരംഭിക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ആകെ എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പിജി ആയൂർവേദം: വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

പിജി ആയൂർവേദ കോഴ്സുകളിൽ മോപ് അപ് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ അതത് കോളജുകൾ നികത്തും.പിജി ആയൂർവേദ (ഡിഗ്രി/ ഡിപ്ലോമ) കോഴ്സിലെ അവസാനഘട്ട കൗൺസിലിങ്ങിനായി നൽകിയ ഓപ്ഷനുകൾ അടിസ്ഥാനമാക്കി പ്രവേശനത്തിന് പങ്കെടുക്കാൻ യോഗ്യരായ വിദ്യാർഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala..gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഫിലിപ്പീൻസിലെ ബിഎസ് ഇന്ത്യയിലെ എംബിബിഎസിനു തുല്യമല്ല; വിശദീകരണമിങ്ങനെ

ഫിലിപ്പീൻസിലെ ബാച്‌ലർ ഓഫ് സയൻസ് (ബിഎസ്) ബിരുദം ഇ‌ന്ത്യയിലെ എംബിബിഎസ് ബിരുദത്തിനു തുല്യമല്ലെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ വ്യ‌ക്തമാക്കി. 11, 12 ക്ലാസിലെ ബയോളജിക്കു സമാനമായ വിഷ‌യ‌ങ്ങളാണു ബിഎസ് കോഴ്സിൽ പഠിക്കുന്നതെന്നാണു വിശദീകരണം. എംബിബിഎസിനു തത്തുല്യമല്ലാത്ത വിദേശ മെഡിക്കൽ കോഴ്സുകളും ബി‌രുദങ്ങളും പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ വൈദ്യ പരിശീലനത്തിന് അനുമതി നൽകാനാവില്ലെന്നാണു ചട്ടം. 

സങ്കൽപ് നൈപുണ്യ പരിശീലനം: 40 ദിവസ കോഴ്‌സിന് അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.  പ്രായപരിധി 18-45നും മദ്ധ്യേ.കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2339178.  

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി.ജി, പി.ജി ഡിപ്ലോമ പ്രവേശനം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്ബസുകളിലും 2022-2023 അദ്ധ്യയന വര്‍ഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷകള്‍ മെയ് അഞ്ച് മുതല്‍ 11 വരെ, സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്ബസുകളിലും നടക്കും.

എം.ജി.സർവകലാശാല 

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012-2014 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി - എൽ.എൽ.ബി. (2011 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.കോം - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ / 2013-2014, 2015-2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ / 2015-2017, 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ത്രവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

ബയോ ഫെസ്റ്റ് സമാപിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ബയോ ഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബയോ ഫെസ്റ്റ് ഇൻവിക്റ്റസ് സമാപിച്ചു. വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ, ആർട്ട് എക്സ്പോ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത സംവിധായികയും ദേശീയ അവാർഡ് ജേതാവുമായ വിധു വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. 'ശാസ്ത്ര വിദ്യാർത്ഥികളും മാനവികതയും' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും നടത്തി. 

പരീക്ഷ മാറ്റി

മാർച്ച് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി / എം.എ. (ഇന്റഗ്രേറ്റഡ് എം.എസ്.സി ബെയ്‌സിക് സയൻസസ്-സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീന് ലേണിംഗ് / ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ്)(പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ നാല് മുതൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം.



0 comments: