2022, മാർച്ച് 1, ചൊവ്വാഴ്ച

സിഐഎസ്‌എഫിൽ 249 ഒഴിവുകൾ, ശമ്പളം: 25,500–81,100

 ന്യൂഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഹെഡ്കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഐഎസ്എഫിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.

സ്പോർട്സ് ക്വാട്ടയിലാണ് നിയമനം. 249 പേർക്കാണ് നിയമനം നൽകുക. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ദേശീയ/ അന്തർദേശീയ സ്‌പോർട്‌സ് ആന്റ് അത്‌ലറ്റിക്‌സ് ടൂർണമെന്റിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം.

പ്രായപരിധി 18 നും 23 നും ഇടയിലാണ്. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. വനിതാ ഉദ്യോഗാർഥികളും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉ​ദ്യോ​ഗാർഥികളും ഫീസ് അടയ്‌ക്കേണ്ടതില്ല. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളവും ജനറൽ അലവൻസുകളും.

0 comments: