2022, മാർച്ച് 29, ചൊവ്വാഴ്ച

മാർച്ച് 31 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

 

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ സജീവമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ് (WhatsApp). ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക ഡിവൈസുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പഴയതോ കാലാഹരണപ്പെട്ടതോ ആയ സോഫ്‌റ്റ്വെയര്‍ പതിപ്പുകളില്‍ ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

ആന്‍ഡ്രോയിഡ് (Android), ഐഒഎസ് (iOS), kaiOS എന്നിവയുടെ ചില പ്രത്യേക പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും മാര്‍ച്ച് 31 മുതല്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വാട്‌സ്ആപ്പ് അതിന്റെ FAQ പേജില്‍ പങ്കുവെയ്ക്കുകയുണ്ടായി.

മാര്‍ച്ച് 31 മുതല്‍ ഈ സോഫ്റ്റ്‌വെയർ പതിപ്പുകളിൽവാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയ്ഡ് ഫോണുകള്‍

നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പോ അതിനേക്കാള്‍ പുതിയ പതിപ്പുകളോ ഇല്ലാത്ത പക്ഷം വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും.

ഐഒഎസ് ഫോണുകള്‍

ഐഒഎസ് 10 പതിപ്പിലോ അതിനേക്കാൾ പുതിയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്‌സ്ആപ്പ് തുടർന്നും ലഭ്യമാകും. iOS 15 എന്ന പതിപ്പാണ് ആപ്പിൾ ഇപ്പോൾ വാഗ്ദാനം ചെയുന്നത്. 3 മുതല്‍ 4 വര്‍ഷം വരെ പഴക്കമുള്ള ഐഫോണ്‍ മോഡലുകളിലും ഈ പതിപ്പ് ലഭ്യമാണ്.

kaiOS

നിങ്ങളുടെ ഡിവൈസ് kaiOS പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നതെങ്കിൽ വാട്‌സ്ആപ്പ് തുടർന്നും പ്രവര്‍ത്തിപ്പിക്കാന്‍ kaiOS വേര്‍ഷന്‍ 2.5ഓ അല്ലെങ്കില്‍ അതിനേക്കാൾ പുതിയ വേര്‍ഷനുകളോ ആവശ്യമാണ്. ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവ ഇതിനെ പിന്തുണയ്ക്കുന്ന മോഡലുകളാണ്. മെറ്റ പുറത്തിറക്കിയ ഔദ്യോഗിക പട്ടികയില്‍ ഷവോമി, സാംസങ്, എല്‍ജി, മോട്ടോറോള എന്നീ ഫോണുകളും ഉള്‍പ്പെടുന്നു.

മാർച്ച് 31 മുതൽ വാട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഫോണുകള്‍ ഇവയാണ്

എല്‍ജി

LG Optimus F7, Optimus L3 II dual, Optimus F5, Optimus L5 II, Optimus L5 II dual, Optimus L3 II, Optimus L7 II dual, Optimus L7 II, Optimus F6, LG Enact, Optimus L4 II dual, Optimus F3, Optimus L4 II, Optimus L2 II, Optimus F3Q

മോട്ടറോള

Motorola Droid Razr

ഷവോമി

Xiaomi HongMi, Mi2a, Mi2s, Redmi Note 4G, HongMi 1s

ഹുവായ്

Huawei Ascend D, Quad XL, Ascend D1, Quad XL, Ascend P1 S

സാംസങ്

Samsung Galaxy Development Lite, Galaxy S3 mini Galaxy Xcover 2, Galaxy Core

0 comments: