2022, ഏപ്രിൽ 16, ശനിയാഴ്‌ച

ഗൂഗിൾ പേയിൽ നിന്ന് പണി കിട്ടാറുണ്ടോ? എങ്കിൽ പരിഹാരമുണ്ട്

                                             


ഇന്ന് എല്ലാവരും ഓണ്‍ലൈന്‍ വഴിയാണ് പണമിടപാടുകള്‍ നടത്താറുള്ളത്. അതാണ് എല്ലാവര്‍ക്കും കൂടുതൽ സൗകര്യവും. കൂടാതെ കോവിഡ് മഹാമാരി കൂടി ശക്തമായപ്പോള്‍ എല്ലാവരും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറി എന്ന് തന്നെ പറയാം. സൗജന്യമായിതന്നെ ഓരോരുത്തര്‍ക്കും പണമിടപാട് നടത്തുവാനാകും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ ബാങ്കുകളില്‍ പോയി വരി നില്‍ക്കുകയോ മറ്റാരെയെങ്കിലും ആശ്രയിക്കുകയോ വേണ്ട എന്നതും പ്രധാനമാണ്. 

ഇന്ന് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുവാന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒരു ആപ്പ് ആണ് ഗൂഗിള്‍ പേ. പക്ഷെ ഈ അടുത്തകാലത്ത് കൂടുതല്‍ തടസങ്ങള്‍ ഗൂഗിള്‍ പേയില്‍ വരാറുണ്ട്. ഇതിൽ തന്നെ പണം കൈമാറിയ ശേഷം സ്വീകര്‍ത്താവിന് പണം ലഭിക്കാതെ വരുന്നതാണ് പ്രധാനമായും ഉയരുന്ന പരാതികളില്‍ ഒന്ന്. കൂടാതെ ഇടപാടുകള്‍ നടക്കാതെ വരുന്നതും പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്.

നിങ്ങൾ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പായി തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ശ്രദ്ധിക്കുക. മാത്രമല്ല അപ്ഡേറ്റ് ആവശ്യമാണ് എങ്കില്‍ അപ്ഡേറ്റ് ചെയ്യുക തന്നെ വേണം. കൂടാതെ നമ്മളില്‍ പലരും 'cache' ക്ലിയര്‍ ചെയ്യാറില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിൽ cache ക്ലിയര്‍ ചെയ്‌താല്‍ തന്നെ ഗൂഗിള്‍ പേയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. കൂടാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സജീവമായതിനാല്‍ തന്നെ നമ്മള്‍ നടത്തുന്ന ഇടപാടുകള്‍ കൃത്യമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുണ്ട്.

0 comments: