2022, ഏപ്രിൽ 20, ബുധനാഴ്‌ച

കോഴിക്കോട് വിമാനം ഇറങ്ങുന്ന പ്രവാസിയും അവിടെ നിന്ന് കയറുന്ന പ്രവാസിയും അവരുടെ ബന്ധുക്കളും ഈ ചതി മനസ്സിലാക്കണം,പ്രതികരിക്കണം,പ്രവാസിയും വിയര്‍പ്പൊഴുക്കിയാണ് പണം ഉണ്ടാക്കുന്നത്

                                             


ഒരു മിനുറ്റ് പോലും എവിടെയും പാര്‍ക്ക് ചെയ്യാതെവന്നിട്ടും പാര്‍ക്കിംഗ് ചാര്‍ജ്ജ് ആയി അറുപത് രൂപയുടെ ബില്‍. ഇതെന്ത്‌ ന്യായം . ചോദ്യം ചെയ്തപ്പോള്‍ അവരുടെ ഭാഷ മാറി. ARIVAL ഗേറ്റിലേക്കുള്ള വഴി അവര്‍ ബ്ലോക്ക് ചെയ്ത് പാര്‍കിംഗ് ഏരിയയിലൂടെ വാഹനങ്ങള്‍ കയറ്റി വിട്ട് അന്യായമായി കാശ് ഈടാക്കുകയാണ് .. ചോദ്യം ചെയ്‌താലോ ഗുണ്ടാ സ്റ്റൈല്‍ മറുപടിയും. കൂടുതല്‍ സീനാവണ്ട എന്ന് കരുതി പണം കൊടുത്ത് പുറത്തിറങ്ങി. 

പ്രവാസിക്ക് അറുപതു രൂപ നിസ്സാരാമവാം എന്ന ധാരണയിലാവാം അവരുടെ ഈ പിടിച്ചുപറി. എങ്കിലും ഞാൻ ഇതിനെ നിയമ പരമായി ചോദ്യും ചെയ്യാന്‍ തീരുമാനിച്ചു. മോൻ , കോഴിക്കോട് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് E മെയില്‍ വഴി പരാതി അയച്ചു . അവര്‍ അയച്ചു തന്ന പ്ലാന്‍ പ്രകാരം കാര്‍ പാര്‍ക്കിംഗ് 6 മിനുട്ട് വരെ ഫ്രീയാണ്. കൂടാതെ 20 രൂപ മാത്രമാണ് മിനിമം പാര്‍ക്കിംഗ് ചാര്‍ജ്ജ്. രണ്ടു മണിക്കൂറിനു ശേഷം 10 രൂപയും, അവർ ഇതാണ് മൂന്നിരട്ടിയാക്കി പിടിച്ചു പറിക്കുന്നത്. 

ഇത് പ്രകാരം ഞങ്ങളുടെ വാദം ന്യായമാണ് . ഈ വിവരം വെച്ച് വീണ്ടും പരാതിയുമായി മുന്നോട്ട് പോയി. തെറ്റ് പറ്റിയ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഗൂഗിള്‍ പേ വഴി ക്യാഷ് റിഫണ്ട് ചെയ്തു . പാര്‍കിംഗ് കമ്പനിക്ക് വാണിംഗ് ലെറ്റര്‍ കൊടുത്തിട്ടുണ്ട് എന്നും അറിയിച്ചു. എന്നാല്‍ 

കോഴിക്കോട് ഇറങ്ങുന്ന പ്രിയ പ്രവാസികള്‍ ഇതിനെതിരെ പ്രതികരിക്കുക . അവശ്യം ഉള്ളവര്‍ ഈ പാര്‍ക്കിംഗ് പ്ലാന്‍ കോപ്പി മൊബൈലില്‍ സൂക്ഷിക്കുക . തർക്കിക്കാൻ വരുന്ന പാർക്കിംഗ് സ്റ്റാഫിന് ഇത് കാണിച്ചു കൊടുക്കുക. ഇതിന്റെ ഓരോ കോപ്പി നിങ്ങളുടെ വാഹനത്തിൽ കരുതുക. 

0 comments: