2022, ഏപ്രിൽ 16, ശനിയാഴ്‌ച

കെമാറ്റ്: 21 വരെ അപേക്ഷിക്കാം, രജിസ്റ്റർ ചെയ്യും മുൻപ് ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

                                            

ഐഐഎം ക്യാറ്റ്, എഐസിടിഇ നടത്തുന്ന സിമാറ്റ്, കേരളസർക്കാർ എർപ്പെടുത്തുന്ന ‘കെമാറ്റ്’ (കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) എന്നിവയിലെ സ്കോർ കേരളത്തിൽ എംബിഎ പ്രവേശനത്തിന് സഹായകമാണ്. കെമാറ്റ്-2022ന്റെ ആദ്യസെഷനിലേക്ക് ഏപ്രിൽ 21നു രാവിലെ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.cee.kerala.gov.in.

കെമാറ്റ് നടത്തുന്നത് എൻട്രൻസ് പരീക്ഷാ കമ്മിഷണറാണ്. അപേക്ഷാഫീ 1000 രൂപയാണ്. ഓൺലൈനായി അടയ്ക്കാം; ഇതിൽ പട്ടികവിഭാഗക്കാർക്ക് 750 രൂപയാണ്. 

യോഗ്യത; ആർട്സ്, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം. കൂടാതെ നിങ്ങൾ ചേരുന്ന സർവകലാശാലയുടെ മിനിമം മാർക്കും മറ്റ് എംബിഎ-നിബന്ധനകളും പാലിക്കണം. മാത്രമല്ല അവസാനവർഷ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

പരീക്ഷ

കംപ്യൂട്ടർ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും മേയ് 7നു നടത്തുന്ന 3 മണിക്കൂർ ഓൺലൈൻ എൻട്രൻസ് പരീക്ഷയിൽ 180 ഒബ്ജക്ടീവ് ചോദ്യങ്ങൾ.അടിസ്ഥാനവിഷയങ്ങൾക്കു പ്ലസ്ടു നിലവാരം. ഒരു ചോദ്യത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. കൂടാതെ പ്രവേശനാർഹത നേടാൻ 720ൽ 72 മാർക്കെങ്കിലും നേടണം; ഇവയിൽ പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 54 മാർക്കും. ഇതുതന്നെ കേരളത്തിലെ സർവകലാശാലാ വകുപ്പുകൾ, സ്വയംഭരണ മാനേജ്മെന്റ് സ്ഥാപനങ്ങളടക്ക മുള്ള അഫിലിയേറ്റഡ് കോളജുകൾ എന്നിവയിലെ പ്രവേശനത്തിന് മതിയായ യോഗ്യതയാണ്. ഇനി അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. എൻട്രൻസ് 80%, ഗ്രൂപ്പ് ചർച്ച 10%, ഇന്റർവ്യൂ 10% എന്ന ക്രമത്തിൽ വെയിറ്റ് നൽകിയാണു സിലക്‌ഷൻ. ഹെൽപ്‌ലൈൻ: 0471 2525300.

Note: KMAT എന്നു ഗൂഗിൾ ചെയ്താൽ കർണാടക സർക്കാർ നടത്തുന്ന കെമാറ്റിന്റെ വിവരങ്ങളാകാം കിട്ടുക. കേരളത്തിന്റെ സൈറ്റ് നോക്കിത്തന്നെ നിങ്ങൾ വിവരം ശേഖരിക്കുക.

0 comments: