കൊല്ലം: എന്റെ ജില്ല ആപ്പ് സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ ഒറ്റക്ളിക്കിലൂടെ കണ്ടെത്താന്‍ കഴിയുന്ന ആപ്പ് തയ്യാറായി. ഓരോ വകുപ്പിന്റെയും പൂര്‍ണമായ വിവരങ്ങള്‍ ഈ ആപ്പിലുണ്ട്.
ഇതിൽ സേവനങ്ങളെ കുറിച്ചും ഓഫീസുകളെപറ്റിയും ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. കൂടാതെ ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ജില്ലാ കളക്ടര്‍ പരിശോധിക്കും. പിന്നീട് തുടര്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും.
നോഡല്‍ ഓഫീസര്‍മാരെ ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ഓരോ വകുപ്പിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യൂ, പൊലീസ്, ആര്‍.ടി.ഒ, എക്‌സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
കൂടാതെ അക്ഷയ, ട്രഷറി, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളും വിരല്‍ത്തുമ്ബില്‍ ലഭ്യമാകും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല ഇതിലൂടെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താനും ഫോണ്‍ നമ്ബറുകള്‍, ഇ - മെയില്‍ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിന് ഈ ആപ്പ് പ്രയോജനപ്പെടും. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
0 comments: