2022, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വാഹന ഫിറ്റ്‌നെസ് പരിശോധനയിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ

                                            


ന്യൂഡൽഹി: 2023 ഏപ്രിൽ 1 മുതൽ ഭാരവാഹനങ്ങൾക്ക് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയുള്ള പരിശോധന നിർബന്ധമാക്കും. 2024 മുതൽ മറ്റു വാഹനങ്ങൾക്ക് ഓട്ടമേറ്റഡ് ടെസ്റ്റിങ് വേണം. ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്‍നെസ് പരിശോധിക്കുന്ന രീതിയാണുള്ളത്.

കൂടാതെ രാജ്യമാകെ നിലവിൽ വരുന്ന ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ ഏത് സംസ്ഥാനത്തെയും വാഹനങ്ങൾ പരിശോധിക്കാമെന്ന വ്യവസ്ഥയും വരും. ഇതുനുബന്ധിച്ചുളള കരടുവിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയിരുന്നു. പുതിയ ചട്ടം അനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന പരിശോധനകളിൽ ഏതെങ്കിലുമൊന്നു പരാജയപ്പെട്ടാൽ വാഹനം വീണ്ടും 30 ദിവസത്തിനുള്ളിൽ പരിശോധിക്കാം,  അതായത് റീ–ടെസ്റ്റ് നടത്താം. 

എന്നാൽ റീ–ടെസ്റ്റ് നടത്താതിരിക്കുകയോ റീ–ടെസ്റ്റിൽ വീണ്ടും പരാജയപ്പെടുകയോ ചെയ്താൽ വാഹനത്തിന്റെ ആയുസ്സ് (എൻഡ് ഓഫ് ലൈഫ്) അവസാനിച്ചതായി കണക്കാക്കും. എന്നാലാവട്ടെ വിജയിച്ചാൽ വാഹനം 'ഫിറ്റ്' ആണെന്ന് സാക്ഷ്യപ്പെടുത്തും. ഇതിൽ സ്വകാര്യ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും തുടര്‍ന്ന് ഓരോ 5 വർഷം കൂടുമ്പോഴും നടത്തുന്ന റജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇപ്രകാരം ഫിറ്റ്‍നെസ് ടെസ്റ്റ് നടത്തുന്നത്. 

0 comments: