2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

BUSINESS ഗൂഗിള്‍ പേയില്‍ പുതിയ ടാപ് ടു പേ ഫീച്ചര്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ടാപ്പ് ടു പേ ഫീച്ചറിൽ ലഭ്യമാണ്.

                                         


 

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പണം അയക്കുന്നത് എളുപ്പമാക്കുന്ന ടാപ് ടു പേ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പേ പൈന്‍ ലാബുമായി സഹകരിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ യുപിഐ ഉപയോഗിച്ച് ഒരു ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്നതിന് ആവശ്യമായ മൊത്തം ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ജിപേ ചെയ്യുന്നത്. ടാപ്പ് ടു പേ ഫീച്ചറിൽ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ലഭ്യമാണ്. എന്നാൽ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ല.

തങ്ങളുടെ എന്‍എഫ്‌സി എനേബിള്‍ ചെയ്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു യുപിഐ ഉപയോക്താവിനും രാജ്യത്തുടനീളമുള്ള ഏതെങ്കിലും പൈന്‍ ലാബ്‌സ് ആന്‍ഡ്രോയിഡ് പിഒഎസ് ടെര്‍മിനല്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. ഫീച്ചറിന്റെ അപ്ഡേറ്റ് പിന്നീടുള്ള ഘട്ടത്തില്‍ ഡിവൈസില്‍ ലഭ്യമാകും. ഈ ഫീച്ചര്‍ റിലയന്‍സ് റീട്ടെയിലിനൊപ്പമാണ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ ഫ്യൂച്ചര്‍ റീട്ടെയില്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ വലിയ വ്യാപാരികള്‍ക്കുള്ള പേയ്‌മെന്റുകളില്‍ ലഭ്യമാകും.

നിങ്ങൾക്ക് ജിപേ ടാപ് ടു പേയില്‍ ഒരു പേയ്മെന്റ് നടത്തണമെങ്കില്‍ ഉപയോക്താക്കള്‍ പിഒഎസ് ടെര്‍മിനലില്‍ അവരുടെ ഫോണിൽ ടാപ്പ് ചെയ്യണം. ഇതില്‍ പുതിയ ഫീച്ചര്‍ ഉണ്ടായിരിക്കും. പിന്നീട് ഉപയോക്താവ് അവരുടെ യുപിഐ പിന്‍ ഉപയോഗിച്ച് ഫോണില്‍ നിന്നുള്ള പേയ്മെന്റ് ഓതന്റിക്കേഷന്‍ ചെയ്യണം. ഉപയോക്താവ് യുപിഐ പിന്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ ഇടപാട് തടസ്സമില്ലാതെ നടക്കും. മാത്രമല്ല ക്യുആര്‍ സ്‌കാനിംഗ് രീതിയുടെ കാര്യത്തിലെന്നപോലെ ഇതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്.

നിലവിൽ 2021 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് ഒരു മാസത്തിനുള്ളില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. 

0 comments: