2022, ഏപ്രിൽ 2, ശനിയാഴ്‌ച

ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്പ്

                                            


ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ. mparivahan എന്ന ആപ്ലികേഷൻ ആണിത്. ഇപ്പോൾ ഈ ആപ്ലികേഷനുകൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. കൂടാതെ ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. അതായത് RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും.

ആദ്യം ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക. ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക. പിന്നീട് അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് RC വിവരങ്ങൾ ആണ് അറിയേണ്ടതെങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്‌ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക. അപ്പോൾ നിങ്ങൾക്ക് നിങ്ങൾ നൽകിയ RC നമ്പറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്.

പിന്നീടുള്ള അടുത്ത ഓപ്‌ഷൻ ആണ് DL ഡാഷ് ബോർഡ് .നിങ്ങൾ അവിടെ നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകിയാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും അതിൽ ലഭിക്കുന്നതാണ്. കൂടാതെ ആപ്ലികേഷൻ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ അറിയുന്നതിന് https://parivahan.gov.in/parivahan//en/content/mparivahan ഒഫീഷ്യൽ സൈറ്റും സന്ദർശിക്കാവുന്നതാണ്.

0 comments: