2022, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഇനി മെഡിക്കല്‍ കോളേജുകളില്‍ MSc, PhD ബിരുദധാരികള്‍ക്ക് പഠിപ്പിക്കാം; ഉത്തരവിറക്കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

                                         


ഇനി മുതൽ മെഡിക്കല്‍ കോളേജുകളില്‍ (medical colleges) അനാട്ടമി, ഫാര്‍മക്കോളജി, ഫിസിയോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലെ ആകെ തസ്തികകളുടെ 30 ശതമാനം വരെ എംഎസ്‌സി (MSc) ബിരുദാന്തര ബിരുദമോ പിഎച്ച്‌ഡിയോ (PhD) ഉള്ള നോണ്‍-മെഡിക്കല്‍ (non- medical) അധ്യാപകരെ നിയമിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (National Medical Commission - NMC) വ്യാഴാഴ്ച ഉത്തരവിറക്കി.

അതായത് എന്‍എംസി പുറത്തിറക്കിയ കത്ത് അനുസരിച്ച്‌, ബയോകെമിസ്ട്രി വിഭാഗത്തിലെ ആകെ തസ്തികകളുടെ 50 ശതമാനം വരെ എംബിബിഎസ് ബിരുദമില്ലാത്ത അധ്യാപകരെ നിയമിക്കാമെന്നും വ്യക്തമാക്കുന്നു. നോണ്‍ ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അധ്യാപകരുടെ കുറവുണ്ട് എങ്കിലും കൂടാതെ നോണ്‍-ക്ലിനിക്കല്‍ സ്പെഷ്യാലിറ്റിയില്‍ അനുയോജ്യരായ അധ്യാപകരെ ലഭ്യമല്ലെങ്കിലും അധ്യാപകരുടെ കാര്യത്തില്‍ നിയമന അതോറിറ്റിക്ക് അല്ലെങ്കില്‍ വകുപ്പുമേധാവിക്ക് ഇളവുകള്‍ നല്‍കാവുന്നതാണ്. പക്ഷേ എന്‍എംസിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം ഇളവുകള്‍ നല്‍കാവൂ. എന്നാൽ എംബിബിഎസ് ഇല്ലാത്ത ഒരു അധ്യാപകനെ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ഡീന്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നീ സ്ഥാനങ്ങളില്‍ നിയമിക്കാനാവില്ല.

കൂടാതെ രാജ്യത്ത് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പഠനം നിര്‍ബന്ധമാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അതായത് കോഴ്സിന്‍റെ ആരംഭഘട്ടത്തില്‍ 10 ദിവസത്തെ യോഗ പരിശീലനം നിര്‍ബന്ധമായും നടത്തണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. മാത്രമല്ല രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ യോഗാഭ്യാസം നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

മാത്രമല്ല എം.ബി.ബി.എസിന്‍റെ ആദ്യത്തെ 3 വര്‍ഷങ്ങളില്‍ യോഗ പരിശീലനം പഠനത്തിന്‍റെ ഭാഗമാക്കും. ഇതിനുവേണ്ടി പ്രത്യേക അധ്യാപകരെ നിയോഗിക്കും. എന്നാൽ, മെഡിക്കല്‍ കോഴ്സുകള്‍ പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന നിര്‍ദേശത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) തീരുമാനമെടുത്തില്ല. കൂടാതെ ഈ വര്‍ഷത്തെ കോഴ്സ് ആരംഭിക്കാന്‍ വൈകിയ സാഹചര്യത്തില്‍ ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഫൗണ്ടേഷന്‍ കോഴ്‌സ്‌ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കോളേജുകളുടെ ആവശ്യം അനുസരിച്ച്‌ നീട്ടാം. കൂടാതെ അധിക സമയവും അവധി ദിവസങ്ങളും ഉപയോഗിച്ച്‌ സമയം ക്രമീകരിക്കാനും അനുമതിയുണ്ട്. മാത്രമല്ല വേനല്‍ക്കാല, ശൈത്യകാല ഇടവേളകള്‍ ഒരാഴ്ചയാക്കി ചുരുക്കും.

മെഡിക്കല്‍ വിദ്യാഭ്യാസം ഹിന്ദിയില്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ്. ഇതിനുവേണ്ടി ഹിന്ദിയില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം മുതല്‍ തന്നെ പുതിയ ഹിന്ദി അധിഷ്ഠിത സംവിധാനം ആരംഭിക്കും. മാത്രമല്ല ഇതിനു പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സമാനമായ സംവിധാനം സൃഷ്ടിക്കും.

കൂടാതെ ഇന്ത്യയില്‍ ഉടന്‍ തന്നെ ഡിജിറ്റല്‍ സര്‍വകലാശാല (digital university) ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. അതായത് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നല്‍കുന്ന ഒരു ഡിജിറ്റല്‍ സര്‍വ്വകലാശാലയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

0 comments: