ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ഇ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി 2022 മാര്‍ച്ച് 2ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ (ATVMs) വഴി ഡിജിറ്റല്‍ ടിക്കറ്റിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താൻ കഴിയും.
രാജ്യത്തുടനീളമുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളിലും സേവനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ ഇത്തരമൊരു സേവനം യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഇതോടെ, യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ മോഡുകള്‍ വഴി ടിക്കറ്റിനായി പണമടയ്ക്കാനും യാത്ര പൂര്‍ണമായും പണരഹിതമാക്കാനും കഴിയും. ടിക്കറ്റ് സേവനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്മെന്റ് ഇന്ത്യയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ എല്ലാ എടിവിഎം മെഷീനുകളിലും ലഭ്യമാണ്.
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലെ പേടിഎം ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റിന്റെ സവിശേഷതകള്‍:
💦ടച്ച് സ്‌ക്രീനുകളുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാതെ തന്നെ ടിക്കറ്റിനായി ഡിജിറ്റല്‍ പണമിടപാട് നടത്താം.
💦എടിവിഎം സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും വാങ്ങാം.
💦യാത്രക്കാര്‍ക്ക് അവരുടെ സീസണല്‍ ടിക്കറ്റുകള്‍ പുതുക്കാനും സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാനും പേടിഎം ഒരു ഓപ്ഷന്‍ നല്‍കുന്നുണ്ട്.
💦ട്രെയിൻ യാത്രക്കാര്‍ക്ക് വിവിധ പേയ്മെന്റ് ഓപ്ഷനുകളിലൂടെ പേയ്മെന്റുകള്‍ നടത്താന്‍ പേടിഎം സൗകര്യമൊരുക്കുന്നുണ്ട്. പേടിഎം വാലറ്റ് (Paytm Wallet), പേടിഎം യുപിഐ (Paytm UPI), പേടിഎം പോസ്റ്റ് പെയ്ഡ്, നെറ്റ് ബാങ്കിംഗ് (Net Banking), ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിങ്ങനെ നിരവധി ഓപ്ഷനുകളിലൂടെ പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ പേടിഎം അനുവദിക്കുന്നു.
എടിവിഎമ്മിലൂടെ എങ്ങനെ ഡിജിറ്റല്‍ പണമിടപാട് നടത്താം?
- ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പേടിഎം ക്യുആര്‍ കോഡ് പേയ്‌മെന്റ് നടത്താന്‍ യാത്രക്കാര്‍ ചില ഘട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്:
- എടിവിഎം ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള റൂട്ട് തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ റീചാര്‍ജിനായി ഒരു സ്മാര്‍ട് നമ്പര്‍ നല്‍കുക. പേയ്മെന്റ് നടത്താന്‍ 'പേടിഎം' ടാപ്പ് ചെയ്യുക.
- ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ സ്‌ക്രീനില്‍ ജനറേറ്റ് ചെയ്ത ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
- ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തയുടന്‍ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനിലൂടെ പുറത്തേയ്ക്ക് വരും. അല്ലെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് ചെയ്യപ്പെടും.
0 comments: