വാഹനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ബാറ്ററി. വാഹനത്തിന്റെ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ഇഗ്‌നീഷ്യന്‍ സിസ്റ്റം, മറ്റ് ഇലക്‌ട്രിക് സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം വൈദ്യുതി നല്‍കുന്നത് ബാറ്ററിയില്‍ നിന്നാണ്.അതിനാല്‍ ബാറ്ററി തകരാറിലായാല്‍ വഴിയില്‍ കിടക്കുമെന്നുറപ്പ്.മെയിന്റനന്‍സ് ആവശ്യമില്ലാത്ത ന്യൂ ജനറേഷന്‍ ബാറ്ററികളാണെങ്കിലും ഇടയ്ക്കിടെ ബാറ്ററി പരിശോധിക്കുന്നത് നല്ലതായിരിക്കും. സാധാരണയായി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഒരു കാര്‍ ബാറ്ററിയുടെ ലൈഫ്.
ഒന്നു ശ്രദ്ധിച്ചാല്‍ ബാറ്റിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അധികം ഉപയോഗിക്കാത്ത വാഹനമാണെങ്കിലും ഇടയ്ക്ക് സ്റ്റാര്‍ട്ടാക്കി ഇടുന്നത് നന്നായിരിക്കും. ബാറ്ററി എപ്പോഴും കാറില്‍ നന്നായി ഉറപ്പിച്ചുവെക്കണം. ഇളകിക്കൊണ്ടിരിക്കുന്ന ബാറ്ററിയുടെ പുറം ചട്ടയ്ക്കും ഉള്ളിലെ ലെഡ്പ്ലേറ്റുകള്‍ക്കും പൊട്ടല്‍ വീഴാന്‍ ഇടയുണ്ട്. കൂടാതെ കേബിള്‍ കണക്ഷനുകള്‍ വൃത്തിയുള്ളതായിരിക്കണം.
വൃത്തിയില്ലാത്ത കേബിള്‍ കണക്ഷന്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാര്‍ട്ടിങ് ട്രബിളിനു വഴിയൊരുക്കിയേക്കാം. ബാറ്ററി കേബിളുകള്‍ ടെര്‍മിനലുകളുമായും ബോഡിയുമായും ചേര്‍ത്ത് നന്നായി ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കില്‍ വാഹനം ഓടുമ്ബോഴുണ്ടാകുന്ന ചലനങ്ങള്‍ കേബിളിന്റെ ഇന്‍സുലേഷന് തേയ്മാനം ഉണ്ടാക്കി ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും. കൂടാതെ കാറിലുള്ളിലെ റൂഫ് ലൈറ്റുകള്‍, പാര്‍ക്ക് ലൈറ്റുകള്‍, എസി എന്നിവ കാര്‍ സ്റ്റാര്‍ട്ട് അല്ലാത്തപ്പോള്‍ അധിക നേരം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തകരാറിലാക്കിയേക്കാം.
കാറിന്റെ ബാറ്ററി കണ്ടീഷന്‍ മോശമാണോ എന്നു തിരിച്ചറിയാന്‍ എളുപ്പവഴിയുണ്ട്. സാധാരണയില്‍ കൂടുതല്‍ നേരം സ്റ്റാര്‍ട്ടര്‍ കറങ്ങിയാല്‍ മാത്രമേ എന്‍ജിന്‍ സ്റ്റാര്‍ട്ടാകുന്നുള്ളൂ എങ്കില്‍ ബാറ്ററിയുടെ കുഴപ്പമാകാം. എന്‍ജിന്‍ ഓണ്‍ ആക്കി ഹെഡ്‌ലൈറ്റ് ഓണാക്കിയശേഷം ഹോണടിച്ചുനോക്കുക. ഹെഡ്‌ലൈറ്റ് മങ്ങുന്നുണ്ടെങ്കില്‍ എത്രയും വേഗം ബാറ്ററി പരിശോധിപ്പിക്കണം. ബാറ്ററി അത്ര നല്ലതല്ലെന്ന് കണ്ടെത്തിയാല്‍ ഉടന്‍ മാറുന്നതായിരിക്കും ഉത്തമം
0 comments: