2022, മേയ് 6, വെള്ളിയാഴ്‌ച

WhatsApp അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ; വാട്സ്ആപ് ഗ്രൂപുകൾക്കായി പുതിയ ഫീചർ എത്തുന്നു; അറിയാം കൂടുതൽ

 


വാട്സ്ആപ് ഗ്രൂപുകൾക്കായി ഒരു പുതിയ ഫീചർ എത്തുന്നു. അതിലൂടെ ഗ്രൂപിലെ ഓരോ അംഗത്തിന്റെയും ഏത് സന്ദേശവും ഇല്ലാതാക്കാൻ അഡ്മിൻമാർക്ക് കഴിയും. ഫീചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ ബീറ്റ ടെസ്റ്ററുകളിലേക്ക് ഇത് അവതരിപ്പിക്കുമെന്നാണ് റിപോർട്.

ഒരു അഡ്മിൻ ഗ്രൂപിലെ ഏതെങ്കിലും സന്ദേശം ഡിലീറ്റ് ചെയ്യാൻ തെരഞ്ഞെടുക്കുമ്പോഴെല്ലാം ഇത് ഒരു പോപ് കാണിക്കുന്നു. പോപ് അപിൽ ഇങ്ങനെ വായിക്കാം, 'ഒരു അഡ്മിൻ എന്ന നിലയിൽ, ഈ ചാറ്റിലെ എല്ലാവർക്കുമായി നിങ്ങൾ മറ്റൊരാളുടെ സന്ദേശം ഡിലീറ്റ് ചെയ്യുകയാണ്. നിങ്ങൾ സന്ദേശം ഇല്ലാതാക്കിയതായി അവർ കാണും'. ഇത് റദ്ദാക്കുന്നതിനോ സന്ദേശം ഇല്ലാതാക്കുന്നതിനോ ഉള്ള ഒരു ഓപ്‌ഷനും അഡ്മിൻമാർക്ക് ലഭിക്കും. മെസേജ് ഡിലീറ്റ് ചെയ്താൽ, ഗ്രൂപ് അഡ്മിൻ മെസേജ് ഡിലീറ്റ് ചെയ്തതായി എല്ലാ ഗ്രൂപ് അംഗങ്ങൾക്കും കാണാനാകും.

ഇതിന് പുറമേ ഭാവിയിൽ 'ഡിലീറ്റ് എവരിഒൺ' ഫീചറിന്റെ സമയദൈർഘ്യം ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെകൻഡിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടാനും വാട്സ്ആപ് പദ്ധതിയിടുന്നുവെന്നാണ് റിപോർട്.

0 comments: