2022, മേയ് 7, ശനിയാഴ്‌ച

(MAY 7)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ -മന്ത്രി ശിവൻകുട്ടി

 എസ്.എസ്.എൽ.സി ഫലം ജൂൺ 15ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സർവകലാശാലയിൽ പിജി ; പ്രവേശന പരീക്ഷ ജൂൺ 5 ന്

ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എംടെക്, എംഎസ്‌സി, എംബിഎ, പിജി.ഡിപ്ലോമ കോഴ്‌സുകളിലാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25.ജൂൺ 5ന് നടക്കുന്ന പ്രവേശന പരീക്ഷയി‍ൽ ജയിക്കുന്നവർക്കാണ് പ്രേവേശനം  .വിശദാംശങ്ങൾക്ക്: https://duk.ac.in/admission.ഫോൺ: 8078193800.

CUET 2022; കേന്ദ്ര സര്‍വകലാശാല പൊതുപ്രവേശന പരീക്ഷാ അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു.

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (CUET) മെയ് 22 വരെ അപേക്ഷിക്കാം. മെയ് ആറ് വരെ അപേക്ഷിക്കാമെന്നായിരുന്നു എന്‍.ടി.എ നേരത്തേ അറിയിച്ചിരുന്നത്. cuet.samarth.ac.in വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് 

 എംഫിൽ, പിഎച്ച്ഡി: അഭിമുഖം പൂ‌ർണമായി റിക്കോർഡ് ചെയ്യണം, വൈവ വിഡിയോ കോൺഫറൻസിങ് രീതിയിലാക്കാം ; യുജിസി.

എംഫിൽ, പിഎച്ച്ഡി കോഴ്സുകളുടെ വൈവ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്നതു പരി‌‌ഗണിക്കണമെന്നു യുജിസി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. സ്കൈപ് ഉൾപ്പെടെയുള്ള ഉചിതമായ സാങ്കേ‌തിക വിദ്യ ഇതിനു വേണ്ടി ഉപയോഗിക്കാമെന്നും വൈസ് ചാൻസലർമാർക്കും കോളജ് മേധാവികൾക്കും അയച്ച ക‌ത്തിൽ വ്യക്തമാക്കുന്നു.

IIT മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് കോഴ്സ് ഇനി ആർക്കും പഠിക്കാം; നൂതന പദ്ധതിയുമായി അധ്യാപകർ

 രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഐഐടി ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ (IIT Madras) കമ്പ്യൂട്ടർ സയൻസ്  കോഴ്സ് ഇനി ആർക്കും പഠിക്കാം.കോഴ്സിലുള്ള എല്ലാ ക്ലാസുകളും പുസ്തകങ്ങളും നോട്ടുകളും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിൽ ഒരു വെബ് പോർട്ടൽ (Web Portal) തുടങ്ങിയിരിക്കുകയാണ് ഐഐടിയിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിങ്  വിഭാഗത്തിലെ അധ്യാപകർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും കൂടാതെ താൽപര്യമുള്ള ആർക്കും വെബ്സൈറ്റിൽ നിന്ന് കോഴ്സിൻെറ വിശദാംശങ്ങൾ ലഭിക്കും.

ഡിഫാം പരീക്ഷ ജൂൺ 22 മുതൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടക്കും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേൺ അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മേയ് 9 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷ മാറ്റി

സ്‌കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച് പരീക്ഷ, ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ മെയ് 21 മുതൽ 24 വരെയും തിയറി പരീക്ഷ മെയ് 28, 29, 30 ജൂൺ 04, 06 തീയതികളിലും നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മെയ് 10 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാതീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൽക്ക്: www.scolekerala.org.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷമാണ് കാലാവധി. . പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍- 954495 8182. 

കിക്മയില്‍ എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിന് കീഴില്‍ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില് ‍ 2022-24 അധ്യായന വർഷത്തില് ‍ എം.ബി.എ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.50 ശതമാനത്തില്‍ കുറയാത്ത ബിരുദം, കെ-മാറ്റ്, സി.മാറ്റ്, ക്യാറ്റ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതിയവര്‍ക്കും, ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭിക്കും. ഫോണ്‍: 9288130094, 8547618290

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 
കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട അഫിലേയറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2014-15 വരെ പ്രവേശനം എം.ബി.എ., ഒന്നുമുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക്. (2004 സ്‌കീം.2004 മുതല്‍ 2008 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുമുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക്അപേക്ഷിക്കാനുള്ള സമയം 31-ലേക്ക് നീട്ടി.

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ/ബിഎസ്സി/ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ അഞ്ചുമുതല്‍ 10 വരെ നടത്തും. 

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 

2022 ഏപ്രില്‍ അവസാന സെമസ്റ്റര്‍ ബി.എ./ ബി.എസ്.ഡബ്ല്യു./ ബി.വി.സി/ ബി.എഫ്.ടി./ ബി.എ. എ.യു. വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് കൂട്ടിച്ചേര്‍ക്കാനായി ഏഴുവരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷന്‍ 

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷയ്ക്ക് പിഴയില്ലാതെ ഒമ്പതുവരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. പരീക്ഷ 16-ന് തുടങ്ങും.

എം ജി സര്‍വകലാശാലാ വാര്‍ത്തകള്‍ 

അപേക്ഷാ തീയതി നീട്ടി 

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍ -ഇംപ്രൂവ്മെന്റ്/റീ-അപ്പിയറന്‍സ്, 2018 & 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷന്‍-ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍-മെഴ്സി ചാന്‍സ്), സൈബര്‍ ഫോറന്‍സിക് (സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.എസ്. -2014-2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി

വൈവാ വോസി

നാലാം സെമസ്റ്റര്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് (2019 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്ട്രേഷന്‍) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ മേയ് 12-ന് ചങ്ങനാശ്ശേരി.എന്‍.എസ്.എസ്.ഹിന്ദു കോളേജില്‍ നടക്കും.

കണ്ണൂർ സർവ്വകലാശാല വാര്‍ത്തകള്‍ 

പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ മെയ് 15, 5.00 p.m. ന് അവസാനിക്കുന്നതുമാണ്.

0 comments: