2022, മേയ് 7, ശനിയാഴ്‌ച

പ്ലസ്ടുക്കാർക്കായി ഐഐഎഫ്ടിയിൽ ഇന്റഗ്രേറ്റ‍ഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐഐഎഫ്‌ടി ) ആന്ധ്ര കാക്കിനഡയിലുള്ള ക്യാംപസിൽ പ്ലസ്ടുക്കാർക്കായി 5 വർഷ ഇന്റഗ്രേറ്റ‍ഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (2022–27) കോഴ്സ്. ബിബിഎ ബിസിനസ്അനലിറ്റിക്സും എംബിഎ ഇന്റർനാഷനൽ ബിസിനസും ചേർന്ന സംയോജിത പ്രോഗ്രാമാണ് ഇത്. ആകെ 50 സീറ്റ്. 

ഐഐഎം ഇൻഡോർ ജൂലൈ 2നു നടത്തുന്ന ഐപിഎംഎടി എന്ന പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണു സിലക്‌ഷൻ.പരീക്ഷയ്ക്കായി 21ന് അകം റജിസ്റ്റർ ചെയ്യണം. ഇതിനു പുറമേ ഐഐ എഫ്ടിയിലേക്കു ജൂൺ രണ്ടിനകം വേറെ അപേക്ഷയും സമർപ്പിക്കണം.

2020, 21, 22 വർഷങ്ങളിലൊന്നിൽ 60% എങ്കിലും മാർക്കോടെ ആർട്സ് / കൊമേഴ്സ് / സയൻസ് സ്ട്രീമിൽ 12 ജയിച്ചവർക്കാണ് പ്രവേശനം. 12ൽ മാത്‌സോ ബിസിനസ് മാത്‌സോ പഠിച്ചിരിക്കണം. 2018 മുതലുള്ള വർഷങ്ങളിൽ എഴുതിയ 10–ാം ക്ലാസ് പരീക്ഷയിലും 60% മാർക്ക് വേണം. അപേക്ഷകരുടെ ജനനത്തീയതി 2002 ഓഗസ്റ്റ് ഒന്നിനു‌ മുൻപാകരുത്. www.iift.ac.in.

0 comments: