പഴയ ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തിയ ഹയർസെക്കൻഡറി രണ്ടാംവർഷ കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ 28 മുതൽ വീണ്ടും മൂല്യനിർണയം നടത്തും. സർക്കാർ അംഗീകരിച്ച പുതിയ ഉത്തരസൂചിക ഉപയോഗിച്ച് 30-നകം മൂല്യനിർണയം പൂർത്തിയാക്കാനാണ് നിർദേശം.
ഏപ്രിൽ 28-ന് മൂല്യനിർണയം ആരംഭിച്ചപ്പോൾ ഉത്തരസൂചികയിലെ അപാകം ചൂണ്ടിക്കാട്ടി ഒരുവിഭാഗം അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. അതോടെ ഉത്തരസൂചിക പരിഷ്കരിക്കാൻ സർക്കാർ നിർബന്ധിതമായി. പുതിയ ഉത്തരസൂചിക ഉപയോഗിച്ച് ബുധനാഴ്ച മൂല്യനിർണയം പുനരാരംഭിച്ചു.
എന്നാൽ നേരത്തേ ചില ക്യാമ്പുകളിൽ പഴയ സ്കീം പ്രകാരം മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ കാര്യത്തിൽ ആശങ്കയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവ പുതിയ പുതിയ സ്കീം പ്രകാരം മൂല്യനിർണയം നടത്താൻ നിർദേശം നൽകിയത്. ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർക്കുതന്നെ ഈ ഉത്തരക്കടലാസുകൾ നൽകാനാണ് നിർദേശം.
0 comments: