താല്‍പര്യമുള്ളവര്‍ക്ക് ദുസിത് താനി ഹോട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സിവി സമര്‍പ്പിക്കാമെന്ന് എത്തിഹാദ് അറിയിച്ചു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്നതവരെ ജൂണ്‍ 14,15 തീയതികളില്‍ അഭിമുഖത്തിന് ക്ഷണിക്കും. മധ്യവേനലവധി സീസണ്‍ എത്തുന്നതിന് മുന്നോടിയായി ആയിരം പേരെ കാബിന്‍ ക്രൂ തസ്തികയില്‍ നിയമിക്കാനാണ് എത്തിഹാദ് ഒരുങ്ങുന്നത്. ഇതിനു പുറമേ പുതിയ എയര്‍ബസ് എ 350 വിമാനങ്ങള്‍ എത്തിഹാദിന്റെ വിമാനനിരയിലേക്ക് പുതുതായി ചേരുന്നുമുണ്ട്. ഇതും ഇത്രവലിയ തോതില്‍ നിയമനം നടത്താന്‍ എത്തിഹാദിനെ പ്രേരിപ്പിക്കുന്നുണ്ട്. ഈ മാസം തുടക്കത്തില്‍ തന്നെ യുഎഇയിലെ വിമാനക്കമ്പനികള്‍ അവരുടെ വെബ്സൈറ്റുകള്‍ വഴി 300 തൊഴിലവസരങ്ങള്‍ പുറത്തുവിട്ടിരുന്നു.
കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച മേഖലയായിരുന്നു വ്യോമയാന രംഗം. പിടിച്ചുനില്‍ക്കാന്‍ വേണ്ടി മിക്ക വിമാനക്കമ്പനികളും മഹാമാരിയുടെ മൂര്‍ധന്യത്തില്‍ തൊഴിലാളികളെ വെട്ടിക്കുറച്ചിരുന്നു. എന്നാലിപ്പോള്‍ വിമാനയാത്ര പഴയപടിയായതോടെ ജീവനക്കാരുടെ കടുത്ത ദൗര്‍ലഭ്യമാണ് കമ്പനികൾ നേരിടുന്നത്. ഇതേത്തുടര്‍ന്നാണ് എമിറേറ്റ്സ്,എത്തിഹാദ്,ഫ്ളൈദുബായ് പോലെയുള്ള കാരിയറുകള്‍ വന്‍ തോതില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്.
0 comments: