2022, ജൂൺ 8, ബുധനാഴ്‌ച

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 
കേരള മീഡിയ അക്കാദമിയുടെ   ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്‌ളാസ്. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും .

അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com ലോ അയയ്ക്കണം.അവസാന തിയതി ജൂൺ 20. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068,0471 2726275

0 comments: