2022, ജൂൺ 8, ബുധനാഴ്‌ച

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

 


കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ ആരംഭിക്കും.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഓരോ വിഷയത്തിനും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയുള്ള ക്ലാസുകളാണുള്ളത്.

വ്യാഴം രാവിലെ 10 മണിക്ക് ഫിസിക്‌സ്, 12 ന് അക്കൗണ്ടൻസി, 2 ന് ഹിസ്റ്ററി, 4 ന് ഇംഗ്ലീഷ് തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. വെള്ളിയാഴ്ച ഇതേ ക്രമത്തിൽ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയുടെ ക്ലാസുകളുണ്ടാകും.

ശനിയാഴ്ച 10 മുതൽ ബോട്ടണിയും, സുവോളജിയും 12 ന് ഗണിതവും, 2 ന് ഇക്കണോമിക്‌സും, 4 ന് കമ്പ്യൂട്ടർ സയൻസ് & ആപ്ലിക്കേഷനും ക്ലാസുകൾ സംപ്രേഷണം ചെയ്യും.

പ്ലസ്‌വൺ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ (firstbell.kite.kerala.gov.in) ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 1800 425 9877.

0 comments: