2022, ജൂൺ 5, ഞായറാഴ്‌ച

IAS പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സര്‍ക്കാരിന്റെ സൗജന്യ കോച്ചിംഗ് സെന്ററുകളെക്കുറിച്ച് അറിയാം

 

ഐഎഎസ് പരീക്ഷയ്ക്ക് സൗജന്യ കോച്ചിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം-ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ്  പരീക്ഷ എഴുതുന്നത്. 2021ല്‍ 10 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ പലരും സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സൗജന്യ കോച്ചിംഗ്  നല്‍കുന്നുണ്ട്.

ഈ വര്‍ഷത്തെ യു.പി.എസ്.സി ടോപ്പര്‍ ശ്രുതി ശര്‍മ്മ ജാമിയ മിലിയ ഇസ്ലാമിയയുടെ ഫ്രീ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയിലാണ് (RCA) പഠിച്ചത്. രാജ്യത്ത് നിരവധി സൗജന്യ കോച്ചിംഗ് സ്ഥാപനങ്ങള്‍ ഉണ്ട്. ഓരോ സ്ഥാപനത്തിലും പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കും. ഐഎഎസ് പരീക്ഷയ്ക്ക് സൗജന്യ കോച്ചിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ജാമിയ മിലിയ ഇസ്ലാമിയ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി, ന്യൂഡല്‍ഹി

ഓരോ വര്‍ഷവും ഏകദേശം 200 ഉദ്യോഗാര്‍ത്ഥികള്‍ അക്കാദമിയില്‍ പ്രവേശനം നേടുന്നുണ്ട്. 2022-2023 ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ സൗജന്യ കോച്ചിംഗിനായി ജെഎംഐ ആര്‍സിഎ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് jmi.ac.in വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അക്കാദമി അപേക്ഷ ക്ഷണിക്കുന്നതായി സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 15 ആണ്. ബിരുദം പൂര്‍ത്തിയാക്കിയവരും സിവില്‍ സര്‍വീസ് 2023-ലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ RCA-JMI-ക്ക് അപേക്ഷിക്കേണ്ടതുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ കോച്ചിംഗ്

ദളിത്, ഒബിസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ കോച്ചിംഗ് നല്‍കുന്നുണ്ട്. യു.പി.എസ്.സി കോച്ചിംഗിനോടൊപ്പം മറ്റ് മത്സര പരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്നുണ്ട്. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ രണ്ട് ശ്രമങ്ങള്‍ക്ക് സ്ഥാപനം കോച്ചിംഗ് നല്‍കുന്നതാണ്. ചില പരീക്ഷകള്‍ (പ്രിലിമിനറി, മെയിന്‍) രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലും രണ്ട് തവണ സൗജന്യ കോച്ചിംഗ് ലഭിക്കും.

പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സാധുവായ കാരണങ്ങളില്ലാതെ 15 ദിവസത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍, സൗജന്യ കോച്ചിംഗ് നിര്‍ത്തലാക്കും. ഈ കോച്ചിംഗില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നാട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2500 രൂപയും പുറത്തുനിന്ന് വരുന്നവര്‍ക്ക് 5000 രൂപയും ലഭിക്കും. പ്രതിമാസ അലവന്‍സ് കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ചെക്ക് മുഖേന നല്‍കുകയും ചെയ്യുന്നു.

കേന്ദ്ര ഗവണ്‍മെന്റ് സൗജന്യ കോച്ചിംഗ് വിവിധ സംസ്ഥാനങ്ങളിലും ലഭ്യമാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

ഡല്‍ഹിയില്‍ ജന്‍ കല്യാണ്‍ ശിക്ഷാ സമിതി സങ്കല്‍പ് ഭവന്‍, സെക്ടര്‍-4, ആര്‍കെ പുരം ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, കരിയര്‍ പ്ലസ് എജ്യുക്കേഷണല്‍ സൊസൈറ്റി, 301/എ-37, 38, 39 അന്‍സല്‍ ബില്‍ഡിംഗ്, കൊമേഴ്സ്യല്‍ കോംപ്ലക്സ്, മുഖര്‍ജി നഗര്‍, കോണ്‍വൊക്കേഷന്‍ എജ്യുക്കേഷന്‍ സെന്റര്‍ 301-303, എ-31-34 ജെയിന്‍ ഹൗസ് എക്സ്റ്റന്‍ഷന്‍ കൊമേഴ്‌സ്യല്‍ സെന്റര്‍, മുഖര്‍ജി നഗര്‍ തുടങ്ങിയ സൗജന്യ കോച്ചിംഗ് സ്ഥാപനങ്ങളുണ്ട്.

രാജസ്ഥാനില്‍ പതഞ്ജലി ഐഎഎസ് ക്ലാസ് പ്രൈവറ്റ് ലിമിറ്റഡ്, B.O- 31, പതഞ്ജലി ഭവന്‍, യുപിഎ സത്യ വിഹാര്‍ ലാല്‍കോത്തി, ജെയിന്‍ ഇഎന്‍ടി ഹോസ്പിറ്റലിന് സമീപം, ജയ്പൂര്‍ എന്നീ സൗജന്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ട്.

ബീഹാറില്‍, എല്‍ഐഎല്‍എസി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് M-24, Old DLF കോളനി, സെക്ടര്‍-14, ഗുരുഗ്രാം സൗജന്യ കോച്ചിംഗ് വാഗ്ദാനം ചെയ്യുന്നു.

ഭോപ്പാലില്‍ എക്‌സലന്റ് സിവില്‍ അക്കാദമി ട്രസ്റ്റ്, കെകെ പ്ലാസ സോണ്‍, എംപി നഗര്‍, ഭോപ്പാല്‍ എന്നിവയുമാണുള്ളത്.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി

അക്കാദമിയില്‍ യോഗ്യരായ 100 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് താമസസൗകര്യം നല്‍കുന്നു. ഇവിടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും 8 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയും അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്.

31 കേന്ദ്ര സര്‍വകലാശാലകളില്‍ സൗജന്യ പരിശീലനം

ഹിന്ദു സര്‍വ്വകലാശാല (BHU) ഉള്‍പ്പെടെ രാജ്യത്തെ 31 കേന്ദ്ര സര്‍വകലാശാലകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് സെന്ററുകള്‍ തുറക്കും. ബിഎച്ച്യുവിലെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിംഗിനായി റെസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റി ഒരു പ്രവേശന പരീക്ഷ നടത്തും. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. പട്ടികജാതി വിഭാഗത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. സെന്ററുകളില്‍ 100 സീറ്റുകള്‍ ഉണ്ടായിരിക്കും. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ BHU യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കും.

UPSC സൗജന്യ കോച്ചിംഗ് സ്‌കോളര്‍ഷിപ്പ്

ബോളിവുഡ് താരം സോനു സൂദ് യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഡിവൈന്‍ ഇന്ത്യ യൂത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് കോച്ചിംഗ് നല്‍കുക. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ സോനു ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - www.soodcharityfoundation.org വഴി അപേക്ഷിക്കേണ്ടതുണ്ട്. ജൂണ്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

സംസ്ഥാനം തിരിച്ചുള്ള കോച്ചിംഗ് സ്ഥാപനങ്ങള്‍

1. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്മിനിസ്‌ട്രേറ്റീവ് കൊറിയേഴ്‌സ്, മുംബൈ

1976-ല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മഹാരാഷ്ട്രയിലെ യുവാക്കള്‍ക്ക് ഇവിടെ സൗജന്യ കോച്ചിംഗ് നല്‍കുന്നു. യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്. വര്‍ഷത്തില്‍ ഒരു തവണയാണ് ഈ പ്രവേശന പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് siac.org.in വെബ്‌സൈറ്റ് പരിശോധിക്കാം.

2. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഭ്യുദയ യോജന 2021

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെയാണ് അഭ്യുദയ യോജന ആരംഭിച്ചത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സൗകര്യങ്ങളും ഇത് നല്‍കുന്നുണ്ട്. ഈ സ്‌കീമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ abhyuday.up.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

3. ഓള്‍ ഇന്ത്യ കോച്ചിംഗ് ഫോര്‍ സിവില്‍ സര്‍വീസസ്, ചെന്നൈ

ഈ കോച്ചിംഗ് സെന്റര്‍ അണ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഭാഗമാണ്. എല്ലാ വര്‍ഷവും 325 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കും. ഇതില്‍ 225 റെസിഡന്‍ഷ്യല്‍ സീറ്റുകളും 100 നോണ്‍ റെസിഡന്‍ഷ്യല്‍ സീറ്റുകളും ഉള്‍പ്പെടുന്നു. പ്രവേശനത്തിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശന പരീക്ഷ പാസാകണം.

4. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, അഹമ്മദാബാദ്

2013-ല്‍ ഗുജറാത്ത് സര്‍ക്കാരാണ് ഈ സ്ഥാപനം ആരംഭിച്ചത്. കോച്ചിംഗ് സൗജന്യമാണെങ്കിലും, അപേക്ഷകര്‍ ലൈബ്രറി ഫീസായി 2000 രൂപയും പരിശീലന ഫീസായി 5000 രൂപയും നല്‍കണം. കോച്ചിംഗ് പ്രവേശന പരീക്ഷ പാസായ ഗുജറാത്തി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കൂ. ഇതിനായി spipa.gujarat.gov.in എന്ന വെബ്സൈറ്റില്‍ 300 രൂപ ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.

5. മുഖ്യമന്ത്രി അനുപ്രീതി കോച്ചിംഗ് സ്‌കീം

രാജസ്ഥാന്‍ സര്‍ക്കാരാണ് പദ്ധതി ആരംഭിച്ചത്. യു.പി.എസ്.സി ഐഎഎസിനും മറ്റ് പ്രവേശന പരീക്ഷകള്‍ക്കും സ്ഥാപനം സൗജന്യ കോച്ചിംഗ് നല്‍കുന്നു. മുഖ്യമന്ത്രി അനുപ്രീതി കോച്ചിംഗ് സ്‌കീമിന് കീഴില്‍ വിവിധ വിഭാഗങ്ങളിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sso.rajasthan.gov.in അല്ലെങ്കില്‍ SJMS SMS APP വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങളും യോഗ്യതയും www.sje.rajasthan.gov.in വെബ്‌സൈറ്റില്‍ കാണാം.

6. സിവില്‍ സര്‍വീസ് സൗജന്യ കോച്ചിംഗ്, ജാര്‍ഖണ്ഡ്

നക്‌സല്‍ ബാധിത ജില്ലയായ ലത്തേഹാറില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയുടെ കോച്ചിംഗിനായി ഇന്റഗ്രേറ്റഡ് കോച്ചിംഗ് പ്രോഗ്രാം അവസരമൊരുക്കുന്നു. കോച്ചിംഗ് പ്രോഗ്രാമിന് കീഴില്‍ 100 മുതല്‍ 130 വരെ യുവാക്കള്‍ക്ക് സൗജന്യ കോച്ചിംഗ് നല്‍കും. യു.പി.എസ്.സി, ജെ.പി.എസ്.സി, മറ്റ് മത്സര പരീക്ഷകള്‍ തുടങ്ങിയവയില്‍ വിജയിച്ച പരിചയസമ്പന്നരും യോഗ്യരുമായ അധ്യാപകരാണ് പ്രോഗ്രാമിന് കീഴില്‍ കോച്ചിംഗ് നല്‍കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പഠിപ്പിക്കാന്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.

0 comments: