എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എ.എ.ഐ) ജൂനിയര്‍ എക്സിക്യൂട്ടിവ് ഒഴിവ്.എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ 400 ഒഴിവുകളാണുള്ളത്. (ജനറല്‍ 163, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ 108, എസ്.സി 59, എസ്.ടി 30, ഇ.ഡബ്ല്യൂ.എസ് 40, പി.ഡബ്ല്യൂ.ഡി 4). അപേക്ഷ ഫീസ്: 1000 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും 81 രൂപ മതി. പി.ഡബ്ല്യൂ.ഡി, എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഒരുവര്‍ഷത്തെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും ഫീസില്ല.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aai.aeroല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15 മുതല്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 14 വരെ അപേക്ഷ സ്വീകരിക്കും.
മൂന്നു വര്‍ഷത്തെ റഗുലര്‍ ബി.എസ്.സി അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദതലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം. 2022 ജൂലൈ 14ന് പ്രായപരിധി 27 വയസ്സ്. ഫൈനല്‍ ഡിഗ്രിക്കാരെയും പരിഗണിക്കും.
ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് മൂന്നുവര്‍ഷവും എസ്.സി/എസ്.ടിക്കാര്‍ക്ക് അഞ്ച് വര്‍ഷവും പി.ഡബ്ല്യൂ.ഡി (ഭിന്നശേഷിക്കാര്‍), എ.എ.ഐ റെഗുലര്‍ ജീവനക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്, വോയിസ് ടെസ്റ്റ് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷന്, സൈക്കോ ആക്ടിവ് സബ്സ്റ്റന്ഡ്സ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. ശമ്ബളനിരക്ക് 40,000-1,40,000 രൂപയാണ്.
ജൂനിയര്‍ എക്സിക്യൂട്ടിവ് (എയര്‍ ട്രാഫിക് കണ്ട്രോള്) തസ്തികയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉള്‍പ്പെടെ 12 ലക്ഷം രൂപ വാര്‍ഷിക ശമ്ബളമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
0 comments: