കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ജൂലായ് നാലിന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും ഫീസിന്റെ ബാക്കിതുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല..ഇത്തരം അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കാൻ ജൂൺ 21-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ സമയം അനുവദിച്ചു
നഴ്‌സിങ് ബിരുദപഠനത്തിന് അപേക്ഷിക്കാം: വാര്‍ഷിക ട്യൂഷന്‍ഫീസ് 250 രൂപ
പ്രതിവര്‍ഷം 250 രൂപമാത്രം ട്യൂഷന്‍ ഫീ നല്‍കി, നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം), രണ്ടുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) കോഴ്‌സുകള്‍ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം.ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (പി.ജി.ഐ.എം.ഇ.ആര്‍.)ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ (എന്‍.ഐ.എന്‍.ഇ.) ആണ് അവസരം ഒരുക്കുന്നത്.പ്ലസ് ടു/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്ക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരീക്ഷയുടെ വിശദമായ ഘടന pgimer.edu.in -ല്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന ലിങ്കുവഴി ലഭിക്കുന്ന പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്.
ഭാരതീയ വിദ്യാ ഭവന്റെ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ഭാരതീയ വിദ്യാ ഭവന്റെ രാജേന്ദ്ര പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ ഡിപ്ലോമ കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.ജൂണ്‍ 30 നു ക്ലാസുകള്‍ ആരംഭിക്കും . ക്ലാസുകള്‍ വൈകിട്ട് 7 മണി മുതല്‍ 8.30 വരെയാണ്. 30 സീറ്റുകള്‍ ഉണ്ടാവും.കൂടുതല്‍ വിവരങ്ങള്‍ക്ക്;9496938353
ഐഐറ്റിറ്റിഎമ്മില്‍ ബിബിഎ, എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പ്രവേശനം, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 19 വരെ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (IITTM) ഗ്വാളിയര്‍, നോയിഡ, ഭൂവനേശ്വര്‍, ഗോവ, നെല്ലൂര്‍ കാമ്ബസുകളിലായി ഇക്കൊല്ലം നടത്തുന്ന ബിബിഎ, എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 19 വരെ സമര്‍പ്പിക്കാം.ദേശീയതലത്തില്‍ ജൂണ്‍ 25ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ അഡ്മിഷന്‍ ബുള്ളറ്റിനും www.iittm.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
സിപെറ്റ് അഡ്മിഷന്‍ ടെസ്റ്റ് ജൂണ്‍ 19 ന്; ഡിപ്ലോമാ കോഴ്‌സുകളില്‍ 'എസ്‌എസ്‌എല്‍സി' കാര്‍ക്ക് പ്രവേശനം
ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി (സിപെറ്റ്) 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന ഡിപ്ലോമാ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.ദേശീയതലത്തില്‍ ജൂണ്‍ 19 ന് ആണ് ടെസ്റ്റ്. 'സിപെറ്റ് അഡ്മിഷന്‍ ടെസ്റ്റ്-2022' വിജ്ഞാപനം www.cipet.gov.in ല്‍ ലഭ്യമാണ്.കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മധുര, മൈസൂര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ 28 സിപെറ്റ് സെന്ററുകളിലാണ് പഠനാവസരം. ഓഗസ്റ്റില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
0 comments: