യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർപഠനം, നോർക്കാ റൂട്സിനെ ബന്ധപ്പെടണം
റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠനത്തിന് അവസരം ഒരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ വ്യക്തമാക്കി. റഷ്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കന്ററി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ഡാറ്റ റീചാര്‍ജ്ജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു.2,000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ക്രെഡിറ്റ് ചെയ്യും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 20നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍ : 0468 2322712.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് പാസ്സായവര്‍ക്കും 15 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.ജൂണ്‍ 30 ന് മുന്‍പായി അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം-ആയോധനാ ഫൗണ്ടേഷന്‍, വഴുതക്കാട്, തിരുവനന്തപുരം. ഫോണ്‍ : 944768316
ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.comഎന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. അവസാന തിയതി ജൂണ്‍ 20.
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9446385768, 9447385768.
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്;അപേക്ഷ ക്ഷണിച്ചു
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് എന്ന വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 2022 ജൂലൈ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്സ്.വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 9446385768, 9447385768.
മാധ്യമപ്രവർത്തനം പഠിക്കാൻ ‘മാസ്‌കോം’
മാധ്യമപ്രവർത്തന പരിശീലനത്തിൽ പ്രശസ്‌ത സ്‌ഥാപനമായ മാസ്‌കോമിൽ പ്രവേശനം നേടി യോഗ്യത സമ്പാദിക്കാൻ അവസരം.സെപ്റ്റംബർ 12നു തുടങ്ങുന്ന 10 മാസത്തെ ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം’ കോഴ്സ് രണ്ടു സ്പെഷലൈസേഷനുകളിൽ: (i) പ്രിന്റ് / ഡിജിറ്റൽ, (ii) ബ്രോഡ്കാസ്റ്റ് / ഡിജിറ്റൽ. പ്രവേശനത്തിന് ഓൺലൈനായി ഫീസടച്ച് ജൂലൈ നാലിനകം അപേക്ഷിക്കാം. പ്രോസസിങ് ചാർജ് പുറമേ. ഓഫ്‌ലൈൻ അപേക്ഷകർ ഫോം ഡൗൺലോഡ് ചെയ്തു MASCOM എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം.(MASCOM: Manorama School of Communication, Erayilkadavu, Kottayam - 686 001; ഫോൺ:.7356335999; വെബ്: www.manoramajschool.com)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എൻജിനിയറിങ്ങും പഠിക്കാം
ബിരുദതലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത പ്രോഗ്രം നടത്തിവരുന്ന, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), ബിരുദതല എൻജിനിയറിങ് പഠനങ്ങൾക്കും അവസരമൊരുക്കുന്നു. 2022-’23-ൽ തുടങ്ങുന്ന നാലുവർഷ, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ബി.ടെക്. പ്രോഗ്രാം പ്രവേശനത്തിന് ഐ.ഐ.എസ്‌സി. അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എസ്‌സി. അഡ്മിഷൻ പോർട്ടൽ വഴിയായിരിക്കും പ്രവേശനം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പ്രഖ്യാപനം വന്ന് 48 മണിക്കൂറുകൾക്കകം, അപേക്ഷകർ അഡ്മിഷൻ പേജിൽ ലോഗിൻചെയ്ത്, അവരുടെ അപേക്ഷ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിവരങ്ങൾക്ക്: admissions-august.iisc.ac.in/ അവസാനതീയതി: ഓഗസ്റ്റ് 30.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി.സർവ്വകലാശാല വാർത്തകൾ
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ - പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
സർട്ടിഫിക്കറ്റുകൾ 13 നകം സമർപ്പിക്കണം
ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ)പഞ്ചവത്സര എൽ.എൽ.ബി. വിദ്യാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റു വിവരങ്ങൾ കോളേജുകൾ നാളെ (ജൂൺ 10ന്) വൈകിട്ട് 5 ന് മുൻപ് പോർട്ടലിൽ രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ജൂൺ 13 ന് വൈകിട്ട് 4 ന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
അപേക്ഷാ തീയതി
ആറാം സെമസ്റ്റർ ബി.വോക് (2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2014 മുതൽ 2015 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 16 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 17 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പരീക്ഷ ജൂൺ 24 മുതൽ
ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2021 അഡ്മിഷൻ - റെഗുലർ / 2018 മുതൽ 2020 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്ററി / 2017 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ - സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 15 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
കാലിക്കറ്റ് സര്‍വകലാശാലാ വാർത്തകൾ
അപേക്ഷത്തീയതി നീട്ടി
പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി.
രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.
അധ്യാപക പരിശീലനം
ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351.
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
വൈവാവോസി
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.
0 comments: