2022, ജൂൺ 30, വ്യാഴാഴ്‌ച

(June 30)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

രണ്ടാംവര്‍ഷ പ്ലസ്ടു, വി.എച്ച്‌.എസ്.എസ് ക്ലാസുകള്‍ ജൂലൈ നാലുമുതല്‍

 സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂലൈ നാലാം തിയ്യതി മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.വേനലവധിക്കു ശേഷമാണ് ക്ലാസുകള്‍ പുനഃരാരംഭിക്കുന്നത്.

പ്ലസ്​ വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂലൈ നാലിലേക്ക്​ നീളും

 ഭേ​ഗ​ദ​തി വ​രു​ത്തി​യ പ്രോ​സ്​​പെ​ക്ട​സി​ന്​ അം​ഗീ​കാ​രം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്​ ജൂ​ലൈ നാ​ലി​ലേ​ക്ക്​ നീ​ളും.ബു​ധ​നാ​ഴ്ച പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​​ തീ​രു​മാ​നം.പ്രോ​സ്​​പെ​ക്ട​സ്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​ത്തി​നു​ ശേ​ഷം ജൂ​ലൈ മൂ​ന്നി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും. നാ​ലു​ മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങാ​നും ധാ​ര​ണ​യാ​യി. നേ​ര​ത്തേ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ങ്ങാ​നാ​യി​രു​ന്നു ധാ​ര​ണ. പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ല്‍ റാ​ങ്കി​ങ്ങി​ന്​ പ​രി​ഗ​ണി​ക്കു​ന്ന ഡ​ബ്ല്യു.​ജി.​പി.​എ തു​ല്യ​മാ​കു​ന്ന​വ​ര്‍​ക്ക് ടൈ ​ബ്രേ​ക്കി​ങ്ങി​ന്​​ നി​ല​വി​ലെ മു​ന്‍​ഗ​ണ​ന ഘ​ട​ക​ങ്ങ​ള്‍​ക്ക്​ പു​റ​മെ, എ​ല്‍.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്, നാ​ഷ​ന​ല്‍ മെ​റി​റ്റ്​ -കം ​മീ​ന്‍​സ്​ സ്​​കോ​ള​ര്‍​ഷി​പ് പ​രീ​ക്ഷ​ക​ളി​ലെ​ വി​ജ​യം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തും.

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

 പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി . ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

പത്ത് കഴിഞ്ഞവര്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാം

 കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് വിവിധ കോഴ്സുകളില്‍ പരിശീലനം നേടാം.അപേക്ഷഫോറവും പ്രോസ്‍പെക്ടസും www.fcikerala.org ല്‍.

സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോര്‍ഡ് പരീക്ഷാ ഫലം ജൂലൈ 15ഓടെ

സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ 10,12 ക്ലാസ് പരീക്ഷാഫലം ജൂലൈ 15ഓടെ പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയം പുരോഗമിക്കുകയാണെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍വ്വകലാശാലാ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം; പതിനഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍

 ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്‍ പെട്ട പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു..ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ (പ്രോ വൈസ് ചാന്‍സലര്‍, എം ജി സര്‍വ്വകലാശാല) മന്ത്രിയെ അറിയിച്ചു.

ബി.എഫ്.എ കോഴ്‌സിന് 15 വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിന് ഓൺലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. 

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2022 മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമെഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in ലും ലഭിക്കും.

ഹിന്ദി അധ്യാപക കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് 2022-24 ബാച്ചിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 ഇടയ്ക്ക് ആയിരിക്കണം.കൂടുതല്‍ വിവരത്തിന് പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

 മഹാത്മഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ  ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷാ ഫീസ്

ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം

പരീക്ഷ മാറ്റി

ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

പരീക്ഷാ ഫലം

 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി

ടൈംടേബിൾ

യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.  എ. മ്യൂസിക്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പി.ജി പ്രവേശന പരീക്ഷ - പുനഃക്രമീകരണം

2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ   സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ - പിജി അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

പ്രായോഗിക പരീക്ഷ


മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ ജൂൺ അവസാനവാരം കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ രണ്ട് ദിവസത്തിനകം ലഭ്യമാക്കും
 
പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ ക്ലിനിക്കൽ കൌൺസലിങ് സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പരീക്ഷ പുനഃക്രമീകരിച്ചു

24.06.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന്റെ STA1C03: Mathematical Methods for Statistics - II (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷ 04.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെയാണ്.
  
ബിരുദ പ്രവേശനം 2022-23  

കണ്ണൂർ സർവ്വകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ (Govt./Aided/Self Financing) യു.ജി  കോഴ്സുകളിലേക്ക് 2022-23   അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/ Management/sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 


കേരളയൂണിവേഴ്സിറ്റി  


പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (എസ്.ഡി.ഇ. - 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 




0 comments: