2022, ജൂൺ 11, ശനിയാഴ്‌ച

(June 11)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കി കൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 15.അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 954495 8182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ: സൗജന്യ പരിശീലനം

സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.താത്പര്യമുള്ളവർ ജൂൺ 30 നകം പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് എന്ന ഓഫീസിൽ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.  ഫോൺ: 0495-2376179.

സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎസ്എഫ്‌സി), കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്വിവത്സര കോഴ്‌സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://kscsa.org/ ബന്ധപ്പെടേണ്ട നമ്പര്‍ 8281098873.

സ്പെഷ്യൽ സംസ്‌കൃതം: സംസ്‌കൃത കോളജ് വിദ്യാർഥികൾക്കു റാങ്കുകൾ

കേരള സർവകലാശാല മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സ്പെഷ്യൽ വിഷയങ്ങളിൽ തിരുവനന്തപുരം സംസ്‌കൃത കോളജ് വിദ്യാർഥികൾക്ക് ആദ്യ റാങ്കുകൾ. സംസ്‌കൃതം സ്പെഷ്യൽ വ്യാകരണത്തിൽ ബി. അഞ്ജു ഒന്നാം റാങ്കും എസ്. സുനജ രണ്ടാം റാങ്കും വി.എം. ശ്രീലക്ഷ്മി മൂന്നാം റാങ്കും നേടി. സംസ്‌കൃതം സ്പെഷ്യൽ സാഹിത്യത്തിൽ എസ്. ദേവിക ഒന്നാം റാങ്കും വാണി ബി. വിക്രമൻ രണ്ടാം റാങ്കും എൽ. അശ്വതി മൂന്നാം റാങ്കും നേടി.

സാങ്കേതിക സർവകലാശാലയിൽ എംസിഎ, ബിടെക് ക്ലാസ് 27 ന് ആരംഭിക്കും

സാങ്കേതിക സർവകലാശാലയിൽ 7,9 സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ റഗുലർ ക്ലാസുകൾ 27ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ, എംസിഎ ക്ലാസുകൾ ജൂലൈ 18 നും മൂന്നാം സെമസ്റ്റർ എംബിഎ ക്ലാസുകൾ ഓഗസ്റ്റ് 29 നും ആരംഭിക്കും.ബിടെക് (റഗുലർ, പാർട് ടൈം) അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 15ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റായ www.ktu.edu.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ഡിസൈന്‍; ജൂണ്‍ 15 വരെ അപേക്ഷിക്കാം

കൊല്ലം കുണ്ടറയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ.) നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.)ഫാഷന്‍ ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെ അഫിലിയേഷനുള്ള ഈ ഫുള്‍ടൈം പ്രോഗ്രാമിന് അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.അഭിരുചിപരീക്ഷ/പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷ https://www.iftk.ac.in/ അഡ്മിഷന്‍ വഴി ജൂണ്‍ 15 വരെ നല്‍കാം.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ വിവിധ പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 26

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പിക്കാം. എംടെക്, എംഎസ്സി, എംബിഎ, പി ജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലൈ മൂന്നിന് നിശ്ചയിച്ചിട്ടുള്ള  പരീക്ഷ വിജയിക്കുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും duk.ac.in/admissions/2022/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പിഎച്ച്ഡി ചെയ്യാം പാലാ ഐഐഐടിയിൽ; ഓൺലൈൻ അപേക്ഷ 15 വരെ

കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിന് പാലാ ഐഐഐടി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീ 1000 രൂപ. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 500 രൂപ അടച്ചാൽ മതി.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി.സർവ്വകലാശാല വാർത്തകൾ 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ - പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർട്ടിഫിക്കറ്റുകൾ 13 നകം സമർപ്പിക്കണം

ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ)പഞ്ചവത്സര എൽ.എൽ.ബി. വിദ്യാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റു വിവരങ്ങൾ കോളേജുകൾ നാളെ (ജൂൺ 10ന്) വൈകിട്ട് 5 ന് മുൻപ് പോർട്ടലിൽ രേഖപ്പെടുത്തി  സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ജൂൺ 13 ന് വൈകിട്ട് 4 ന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.വോക് (2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2014 മുതൽ 2015 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 16 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 17 നും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷ ജൂൺ 24 മുതൽ

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2021 അഡ്മിഷൻ - റെഗുലർ / 2018 മുതൽ 2020 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്ററി / 2017 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ - സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 15 നും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

കാലിക്കറ്റ്‌ സര്‍വകലാശാലാ വാർത്തകൾ

അപേക്ഷത്തീയതി നീട്ടി

പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി. 

രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.

ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. 

അധ്യാപക പരിശീലനം 

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്‌, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈവാവോസി 

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.


0 comments: