2022, ജൂൺ 12, ഞായറാഴ്‌ച

എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക: കെവൈസി വിശദാംശങ്ങള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ചേക്കാം; വീട്ടിലിരുന്ന് തന്നെ രേഖകള്‍ സമര്‍പ്പിക്കാം; അറിയാം കൂടുതല്‍

ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഒരു മുന്നറിയിപ്പ് നല്‍കുന്നു.നിങ്ങള്‍ ഒരു എസ്ബിഐ ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ ഇതുവരെ കെവൈസി അപ്‌ഡേറ്റ് (KYC) ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചേക്കാം. അതോടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ട്. ബ്രാഞ്ചില്‍ പോകാതെ തന്നെ വീട്ടിലിരുന്ന് കെവൈസി രേഖകള്‍ അയക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്‍ഡ്യയിലുടനീളം കോവിഡ്-19, ലോക് ഡൗണ്‍ തുടങ്ങിയതിന് ശേഷം എസ്ബിഐ കെവൈസി രേഖകള്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഓണ്‍ലൈന്‍ കെവൈസിക്ക് ആവശ്യമായ രേഖകള്‍

  • പാസ്പ്പോർട്ട്‌ 
  • വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • ആധാര്‍ കാര്‍ഡ്
  • എന്‍ആര്‍ഇജിഎ കാര്‍ഡ് 
  • പാന്‍ കാര്‍ഡ്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആവശ്യമായ രേഖകള്‍

പ്രായപൂര്‍ത്തിയാകാത്തയാള്‍ 10 വയസിന് താഴെയാണെങ്കില്‍, അകൗണ്ട് നടത്തുന്ന വ്യക്തിയുടെ ഐഡന്റിറ്റിയുടെ തെളിവ് സമര്‍പിക്കേണ്ടതുണ്ട്.

എന്‍ആര്‍ഐ (NRI) കള്‍ക്ക് ആവശ്യമായ രേഖകള്‍

വിദേശ ഓഫീസുകള്‍, നോടറി പബ്ലിക്, ഇന്‍ഡ്യന്‍ എംബസി, ബാങ്കിന്റെ അംഗീകൃത (എ/ബി വിഭാഗം ഫോറെക്സ് കൈകാര്യം ചെയ്യുന്ന ബ്രാഞ്ച്) ശാഖയിലൂടെ ഒപ്പ് പരിശോധിക്കാവുന്ന കറസ്പോണ്ടന്റ് ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പാസ്പ്പോർട്ട്‌.റെസിഡന്‍സ് വിസ പകര്‍പുകള്‍.

കെ‌വൈ‌സി ചെയ്യുന്നതെങ്ങനെ?

ആദ്യം ഉപഭോക്താവ് അവരുടെ വിലാസത്തിന്റെ തെളിവും തിരിച്ചറിയല്‍ രേഖയും സ്കാന്‍ ചെയ്ത് അവരുടെ ബ്രാഞ്ചിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. രജിസ്റ്റര്‍ ചെയ്ത ഇമെയിലില്‍ നിന്ന് മാത്രമേ ഇമെയില്‍ അയയ്ക്കാവൂ. ബാങ്കിന് നിങ്ങളുടെ ഇമെയില്‍ ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ ഡോക്യുമെന്റ് പരിശോധിക്കാന്‍ കുറച്ച്‌ സമയമെടുക്കും. രേഖകള്‍ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ അകൗണ്ടിന്റെ കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. കൊറിയര്‍ വഴിയും രേഖകള്‍ അയക്കാം. ബാങ്ക് ശാഖയുടെ ഇമെയില്‍ ഐഡിയും ബാങ്കിന്റെ വിലാസവും എസ്ബിഐ പാസ്ബുകിന്റെ ആദ്യ പേജില്‍ കാണാം.ബ്രാഞ്ചിലേക്ക് മെയില്‍ അയച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു അക്നോളജ്മെന്റ് ഇമെയില്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് അത് ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് അവരെ തിരികെ മെയില്‍ ചെയ്യാനും അപ്‌ഡേറ്റിനായി ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിക്കാനും കഴിയും.


0 comments: