ഇനി അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിൽ പ്രവേശനം നേടാം.9,10 ക്ലാസുകളിൽ വയസിന്‍റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ അധ്യയന വർഷം പ്രവേശനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര കെ ദിവാകരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടി.സി വേണ്ട; 9,10 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടി.സി ഇല്ലാതെ മാറുന്നതിന് സർക്കാർ ഉത്തരവിറങ്ങി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അംഗീകൃത വിടുതൽ സർട്ടിഫിക്കറ്റിന്‍റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് സർക്കാർ നടപടി.ഇത്തരം കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന് നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
0 comments: