2022, ജൂൺ 12, ഞായറാഴ്‌ച

ഇനി തോന്നുംപടി വളർത്താനാകില്ല, കാണാതെ പോയാലും എളുപ്പത്തിൽ കണ്ടുപിടിക്കാം, നായകളെയും ‘ഹെെടെക്’ ആക്കുന്നു

നായ്ക്കളെ വളർത്തണമെങ്കിൽ ഇൻഷ്വറൻസും പേരും ബയോമെട്രിക് വിവരങ്ങളും ഉൾപ്പെടുത്തിയ മൈക്രോ ചിപ്പും നിർബന്ധമാക്കുന്നു. ഓരോ നായയുടേയും പൂർണവിവരങ്ങൾ ചിപ്പിലുണ്ടാകും. അതിന് ദേശീയ തലത്തിൽ ഡാറ്റാബേസും ഉണ്ടാകും. നായയെ നഷ്ടപ്പെട്ടാൽ ചിപ്പിലെ വിവരങ്ങൾ നോക്കി തിരിച്ചറിയാം. ഇൻഷ്വറൻസ് ഉള്ളതിനാൽ നഷ്ടപരിഹാരവും കിട്ടും.

നിലവിൽ നായകൾക്ക് ഇൻഷ്വറൻസുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഫോട്ടോയാണ്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് മൈക്രോചിപ്പ് ഏർപ്പെടുത്തിയത്. കേരളത്തിലെ വളർത്തു നായകൾക്ക് മൈക്രോചിപ്പ് നൽകുന്ന സ്റ്റാർട്ടപ്പായ ഫൈൻഡാ പെറ്റ് മൈക്രോ ചിപ്പ് കമ്പനി നായകൾക്ക് ഇൻഷ്വറൻസ് നൽകുന്ന ഫ്യൂച്ചർ ജനറൽ ഇൻഷ്വറൻസുമായി ധാരണയിലെത്തിയതായി ഫൈൻഡാ എം.ഡി ബെൽജിത് ചക്കാരത്ത് അറിയിച്ചു.

0 comments: