2022, ജൂലൈ 27, ബുധനാഴ്‌ച

ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  Fashion Designing, Garment Manufacturing Technology, Apparel Production Technology, Production and Marketing Management, Clothing Mathematics and Garment lab തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന കോഴ്സാണിത്. ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ Corel draw, Photoshop, Reach, CAD എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കൂടാതെ കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാൻ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ പ്രത്യേകതയാണ്.

ഒരു വർഷത്തെ കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്‌സ് പൂർത്തിയാകുന്ന മുറക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാർമെന്റ് മേക്കിംഗ് ഫാക്ടറികളിൽ ജോലി സാധ്യതയുണ്ട്. കോഴ്‌സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപ.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 12.08.2022. അപേക്ഷകൾ നേരിട്ടും, www.iihtkannur.ac.in   വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ലഭ്യമാകുന്നതാണ്. അപേക്ഷകൾ തപാലിലോ, നേരിട്ടോ, ഓൺലൈൻ മുഖേനയോ അയക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: 0497-2835390.


0 comments: