2022, ജൂലൈ 26, ചൊവ്വാഴ്ച

എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്ന ചോദ്യം കേട്ട് മടുത്തോ? പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്‌ആപ്പ്

 

നമ്മളില്‍ പലരും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് വാട്ട്‌സ്‌ആപ്പില്‍  നീ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്നത്.എന്നാല്‍ ഇനി അത്തരത്തില്‍ ഒരു ചോദ്യം നിങ്ങള്‍ നേരിടേണ്ടി വരില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസ് കോണ്‍ടാക്ടിലുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാവുന്ന ഫീച്ചര്‍ ഉള്‍പ്പെടെ പുതിയ അപ്ഡേറ്റോടെ വരാനിരിക്കുകയാണ് വാട്‌സ്‌ആപ്പ്.

വാട്ട്സ്‌ആപ്പിന്റെ ജനറല്‍ സെറ്റിംഗില്‍ പ്രൈവസി എന്ന ഓപ്ഷനുകീഴില്‍ ലാസ്റ്റ് സീനോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ പുതിയ അപ്ഡേറ്റിലുണ്ടാകും. വാട്ട്സ്‌ആപ്പ് 2.22.16.12 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്ന് വാബീറ്റഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാട്ട്സ്‌ആപ്പിന് ആഗോളതലത്തില്‍ 2 ബില്യണിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ മെസ്സേജിങ് ആപ്പ് എപ്പോഴും പുതിയ പുതിയ ഫീച്ചറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുമുണ്ട്.വാട്ട്സ്‌ആപ്പിന്റെ ഫീച്ചറുകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സ്റ്റിക്കറുകളും ഡൂഡിലുകളും. വാട്ട്സ്‌ആപ്പിന്റെ സ്റ്റിക്കര്‍ സ്റ്റോറില്‍ ധാരാളം സ്റ്റിക്കറുകള്‍ ലഭിക്കും. ഇത് എപ്പോഴും അപ്ഡേറ്റ് ചെയ്യാറുമുണ്ട്. സ്വന്തം ഫോട്ടോകള്‍ സ്റ്റിക്കര്‍ ആക്കാനുള്ള സൗകര്യം മുമ്ബ് തന്നെ വാട്ട്സ്‌ആപ്പില്‍ ഉണ്ട്. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഫോട്ടോ വാട്ട്സ്‌ആപ്പ് സ്റ്റിക്കറാക്കേണ്ടത് എങ്ങനെ ?

സ്റ്റെപ് 1 - വാട്ട്സ്‌ആപ്പ് വെബോ, വാട്ട്സ്‌ആപ്പ് ഡെസ്ക്ടോപ്പ് ആപ്പോ എടുക്കുക

സ്റ്റെപ് 2 - നിങ്ങളക്ക് ആര്‍ക്കാണോ നിങ്ങളുടെ ഫോട്ടോ സ്റ്റിക്കറായി അയക്കേണ്ടത് അവരുടെ ചാറ്റ് എടുക്കുക.

സ്റ്റെപ് 3 - അവിടെ പേപ്പര്‍ ക്ലിപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം

സ്റ്റെപ് 4 - അപ്പോള്‍ നിങ്ങള്‍ക്ക് സ്റ്റിക്കര്‍ എന്നുള്ള ഓപ്ഷന്‍ ലഭിക്കും, ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 - നിങ്ങളുടെ ഫൈലില്‍ നിന്ന് സ്റ്റിക്കര്‍ ആക്കേണ്ട ഫോട്ടോ സെലക്‌ട് ചെയ്യണം

സ്റ്റെപ് 6 - അതില്‍ ആവശ്യമായ എഡിറ്റിംഗ് ചെയ്ത് സ്റ്റിക്കറായി അയക്കാം.


0 comments: